സ്വന്തം ലേഖകൻ
കോട്ടയം: ഏഴു മാസമായി രാജ്യതലസ്ഥാനത്ത് തുടർന്നുവരുന്ന ഐതിഹാസിക കർഷകസമരത്തിന് അഭിവാദ്യം അർപ്പിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യപ്രകടനം നടത്തി. കോർപ്പറേറ്റുകൾക്ക് മാത്രം അനുകൂലമായ നയവുമായി കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം തുടരുമെന്ന് തുടക്കം മുതൽ കർഷകർ വ്യക്തമാക്കിയിരുന്നു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്.
കോട്ടയം സിവിൽ സ്റ്റേഷനിൽ നടന്ന ഐക്യദാർഢ്യപ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ചങ്ങനാശ്ശേരിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ഉദയൻ ഉദ്ഘാടനം ചെയ്തു. കെഎംസിഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സിന്ധു, ജില്ലാ ജോയിന്റ് സെക്രട്ടറി എം ആർ സാനു, കെ ആർ ജോമോൻ എന്നിവർ സംസാരിച്ചു.
കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റംഗം എൻ പി പ്രമോദ്കുമാർ, യൂണിയൻ ഏരിയ സെക്രട്ടറി സിയാദ് ഇ എസ് എന്നിവർ സംസാരിച്ചു.
വൈക്കത്ത് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, കെജിഒഎ ജില്ലാ വനിത സബ് കമ്മറ്റി കൺവീനർ നമിത എന്നിവർ സംസാരിച്ചു.
ഏറ്റുമാനൂരിൽ കെ ആർ ജീമോൻ, ബിലാൽ കെ റാം, എം എഥേൽ, അനൂപ് ചന്ദ്രൻ, ആശ, രാജേഷ് (എൻജിഒ യൂണിയൻ), എസ് സതീഷ് കുമാർ (കെജിഒഎ) എന്നിവർ സംസാരിച്ചു.
പാലായിൽ വി വി വിമൽകുമാർ, ജി സന്തോഷ്‌കുമാർ (എൻജിഒ യൂണിയൻ), അനൂപ് സി മറ്റം (കെജിഒഎ), ഷാനവാസ് ഖാൻ (കെഎസ്ടിഎ) എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയിൽ അനീഷ് ലാൽ (കെഎസ്ടിഎ), ഷെമീർ വി മുഹമ്മദ് (കെജിഒഎ), സന്തോഷ് കെ കുമാർ, അനൂപ് എസ് (എൻജിഒ യൂണിയൻ) എന്നിവർ സംസാരിച്ചു.
പാമ്പാടിയിൽ സജിമോൻ തോമസ്, ആർ അശോകൻ എന്നിവർ സംസാരിച്ചു.