തിരുവനന്തപുരം :കേരളം ജനതയുടെ നികുതിപ്പണം ധൂർത്ത് അടിച്ചുകളയുന്ന ഇടതു സർക്കാർ.ലോക കേരളം സഭയെന്ന ആരോപണം ശക്തമാവുകയാണ് .രണ്ടാമത്തെ ലോക കേരളം സഭക്ക് ഇതുവരെ കിട്ടിയ ബില്ലുകൾ പ്രകാരം 2,07,14,285 രൂപയാണ് ചെലവിനത്തിൽ വരുന്നത്.ഇനി ഇതത്ര എന്നു നിശ്ചയവും ഇല്ല . രണ്ടാം ലോക കേരള സഭയുടെ നടത്തിപ്പിനായി അനുവദിച്ച അഞ്ചു കോടി രൂപയിൽ രണ്ടാം ഗഡുവായ ഒന്നരക്കോടി രൂപ അനുവദിച്ചു. ആദ്യം ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ ആകെ 2.5 കോടി രൂപ രണ്ടു ഗഡുക്കളായി അനുവദിച്ചിട്ടുണ്ട്.
രണ്ടാമത് ലോകകേരളസഭ സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികൾക്ക് താമസ – ഭക്ഷണ ചെലവ് 83 ലക്ഷമാണെന്ന വാർത്ത തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഏഴു സ്വകാര്യ ഹോട്ടലുകളും സർക്കാർ ഗസ്റ്റ് ഹൗസും തിരുവനന്തപുരം നഗരത്തിലെ റെസ്റ്റ് ഹൗസുമാണ് അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയത്. ഇവർ നൽകിയ താമസ സൗകര്യത്തിന്റെ ബിൽ 23,42,725 രൂപയുടേതാണ്. ഇതു പാസാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ശുപാർശ പോയിട്ടുണ്ട്. സമ്മേളനത്തിനെത്തിയവർക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഒരുക്കി. ജനുവരി ഒന്നു മുതൽ മൂന്നുവരെ അതിഥികൾക്കുള്ള ഭക്ഷണം കോവളത്തെ സ്വകാര്യ ഹോട്ടലിൽനിന്നായിരുന്നു. 59,82,600 ലക്ഷം രൂപയാണ് ഇതിനായി ചെലവു വന്നത്. ഇതു നൽകണമെന്നും ശുപാർശയുണ്ട്.