ഷാജന്‍ സ്‌കറിയ ആദ്യം ഒരാള്‍ക്കെതിരെ ബ്രേംക്കിംഗ് വരുന്നതായി അനൗണ്‍സ് ചെയ്യും; പിന്നീട് ആ ആളുമായി പണംവാങ്ങി കോംപ്രമൈസ് ചെയ്ത് വാര്‍ത്ത മുക്കും; മറുനാടന്റേത് കോംപ്രമൈസിംഗ് ജേര്‍ണലിസം; ജി ബി കിരണ്‍

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുടേത് കോംപ്രമൈസിംഗ് ജേര്‍ണലിസമാണെന്ന് ജി ബി കിരണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ആദ്യം ഒരാള്‍ക്കെതിരെ ബ്രേംക്കിംഗ് വരുന്നതായി അനൗണ്‍സ് ചെയ്യുക, അതുകഴിഞ്ഞ് ആ ആളുമായി പണംവാങ്ങി കോംപ്രമൈസ് ചെയ്യുക, എന്നിട്ട് വാര്‍ത്ത മുക്കുക. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയുമോ? അയാളുടേത് സ്യൂഡോ ജേര്‍ണലിസവുമാണ്. അതായത്, വാര്‍ത്തകള്‍ സത്യസന്ധമായി ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടാക്കുക. എന്നാല്‍, വാര്‍ത്തകള്‍ സത്യസന്ധവും വസ്തുതകളോട് നീതി പുലര്‍ത്തുന്നതും ആകണമെന്നില്ലെന്നും കിരണ്‍ പറഞ്ഞു.

ജി ബി കിരണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടച്ചുപൂട്ടേണ്ടതാണെങ്കില്‍ അത്തരം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക തന്നെ വേണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നവരെ സംബന്ധിച്ച് നേരത്തെ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയ നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകളാണ് സൃഷ്ടിക്കുന്നത് എന്നുപറഞ്ഞുകൊണ്ട് മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവരികയും ഷാജന്‍ സ്‌കറിയയെ പിന്തുണയ്ക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണല്ലോ.ഷാജന്‍ സ്‌കറിയയുടേത് മാധ്യമപ്രവര്‍ത്തനമാണോ എന്നത് സംബന്ധിച്ചുതന്നെ അന്വേഷണം നടത്തേണ്ടതാണ്.

വ്യാജവാര്‍ത്തകള്‍ ചമയ്ക്കുകയും പണം വാങ്ങി വാര്‍ത്തകള്‍ മുക്കുകയും ചെയ്യുക, സമൂഹത്തില്‍ വളരെ മാന്യമായി ജീവിക്കുന്ന ആളുകളെ ടാര്‍ഗറ്റ് ചെയ്ത് നശിപ്പിക്കുക തുടങ്ങിയ കലാപരിപാടികളെ എങ്ങനെയാണ് സത്യസന്ധവും കുലീനവുമായ മാധ്യമപ്രവര്‍ത്തനം എന്ന് പറയാനാവുക?
ഒരു യൂട്യൂബ് ചാനലും ഒരു ലാപ്ടോപും ഒരു ക്യാമറയും മൈക്കും ഉണ്ടെങ്കില്‍ ആരുടെ നെഞ്ചത്തും കയറാമെന്ന രീതി അനുവദിച്ചു കൊടുക്കാനാകില്ല.
ഷാജന്‍ സ്‌കറിയയുടെ സ്ഥാപനത്തിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്നു പറഞ്ഞ് രംഗത്തുവരുന്ന മാധ്യമമേലാളന്മാര്‍ ആദ്യം സ്വന്തം കൂട്ടത്തിലെ ആളുകളെ സംരക്ഷിക്കാന്‍ വേണ്ടി മുറവിളി കൂട്ടട്ടെ. അവരില്‍ തന്നെ ചിലര്‍ ചോറ് ഇവിടെ കുര അവിടെ എന്ന മട്ടില്‍ ഗോസ്റ്റ് റൈറ്റിംഗ് നടത്തുന്നതും അവസാനിപ്പിക്കണം.
ഷാജന്‍ സ്‌കറിയ മാത്രമല്ല, വാര്‍ത്താരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ സോഷ്യല്‍ മീഡിയ വാര്‍ത്താചാനലുകളെയുംക്കുറിച്ച് സമഗ്രമായ അന്വേഷണവും സോഷ്യല്‍ ഓഡിറ്റിംഗും വേണം. വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്ന ചില മുഖ്യധാര മാധ്യമങ്ങളെയും ഈ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.
ഷാജന്‍ സ്‌കറിയയുടേത് കോംപ്രമൈസിംഗ് ജേര്‍ണലിസമാണ്. അതായത്, ആദ്യം ഒരാള്‍ക്കെതിരെ ബ്രേംക്കിംഗ് വരുന്നതായി അനൗണ്‍സ് ചെയ്യുക, അതുകഴിഞ്ഞ് ആ ആളുമായി പണംവാങ്ങി കോംപ്രമൈസ് ചെയ്യുക, എന്നിട്ട് വാര്‍ത്ത മുക്കുക. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയുമോ? അയാളുടേത് സ്യൂഡോ ജേര്‍ണലിസവുമാണ്. അതായത്, വാര്‍ത്തകള്‍ സത്യസന്ധമായി ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടാക്കുക. എന്നാല്‍, വാര്‍ത്തകള്‍ സത്യസന്ധവും വസ്തുതകളോട് നീതി പുലര്‍ത്തുന്നതും ആകണമെന്നില്ല.
ഷാജനെ ഷാജനാക്കിയത് പൊതുസമൂഹമാണ്. നമുക്ക് താത്പര്യമില്ലാത്ത ആളുകള്‍ക്കെതിരെ വാര്‍ത്തകള്‍ വരുമ്പോള്‍ അതെല്ലാം നന്നായി ആഘോഷിക്കുകയും പരമാവധി റീച്ച് ഉണ്ടാക്കികൊടുക്കുകയും ചെയ്യുന്നത് പൊതുസമൂഹമാണ്. അതുകൊണ്ട്, ഇത്തരം ആളുകളെ വളര്‍ത്തുന്നതില്‍ പൊതുസമൂഹത്തിനുള്ള പങ്ക് വളരെ വലുതാണ്.
ഒരു കാര്യം കൂടി പറയട്ടെ. ഈ മറുനാടന്റെ ഒരു വാര്‍ത്തപോലും ഇന്നേവരെ ഒരു വ്യക്തി എന്ന നിലയില്‍ എന്നെ സ്വാധീനിച്ചിട്ടില്ല. കാരണം, ഈ നുണ നിര്‍മ്മാണ ഫാക്ടറിയെക്കുറിച്ച് നേരത്തെത്തന്നെ ഏകദേശധാരണയുണ്ടായിരുന്നു എന്നതാണ്.
ബഹു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാതിനാല്‍, കൂടുതലൊന്നും പറയുന്നില്ല.

Top