ഉമ്മന്‍ ചാണ്ടി സാറിന്റെ ഓഫീസ് മുറി പതിവുപോലെ തുറന്നിരിക്കുന്നു; പത്രവും കടലാസുകളും മേശപ്പുറത്ത്; കസേരയില്‍ ഞങ്ങള്‍ക്ക് ഒരു നാഥനില്ല; കെഎസ് ശബരീനാഥന്‍

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് മുറി പതിവുപോലെ ഇന്നും തുറന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍. എന്നുമുള്ളത് പോലെ രാവിലത്തെ പത്രവും കടലാസുകളും ആ മേശപ്പുറത്തുണ്ട്. പക്ഷെ ഇന്നുമുതല്‍ ആ കസേരയില്‍ തങ്ങള്‍ക്ക് ഒരു നാഥനില്ല എന്നും ശബരീനാഥന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ശബരീനാഥന്റെ പോസ്റ്റ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിരാവിലെ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ ചാണ്ടി സാറിന്റെ ഓഫീസ് മുറി പതിവുപോലെ തുറന്നിരിക്കുന്നു. എന്നുമുള്ളത് പോലെ രാവിലത്തെ പത്രവും കടലാസുകളും ആ മേശപ്പുറത്തുണ്ട്. പക്ഷെ ഇന്നുമുതല്‍ ആ കസേരയില്‍ ഞങ്ങള്‍ക്ക് ഒരു നാഥനില്ല….

Top