തലസ്ഥാനം’ ചുമന്ന് വരുന്ന ആമ; ‘അഞ്ച് വര്‍ഷത്തെ അധ്വാനവുമായി മത്സരിക്കാനുള്ള മണ്ഡലത്തിലേക്ക് വരുന്ന ലോകസഭാംഗം’; ഹൈബി പരിഹസിച്ച് എംഎം മണി

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എംഎം മണി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഹൈബിയുടെ നീക്കമാണിതെന്നാണ് എംഎം മണിയുടെ പരോക്ഷ വിമര്‍ശനം. ‘അഞ്ച് വര്‍ഷത്തെ അധ്വാനവുമായി മത്സരിക്കാനുള്ള മണ്ഡലത്തിലേക്ക് വരുന്ന ലോകസഭാംഗം’ എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് എംഎം മണി രംഗത്തെത്തിയത്.’തലസ്ഥാനം’ ചുമന്ന് വരുന്ന ആമയുടെ ചിത്രവും എംഎം മണി ചേര്‍ത്തിട്ടുണ്ട്.

വിഷയത്തില്‍ നേരത്തേയും ഹൈബിക്കെതിരെ എംഎം മണി വിമര്‍ശനമുയര്‍ത്തിയിരുന്നു. സ്വബോധമുള്ളവര്‍ തലസ്ഥാനം മാറ്റാന്‍ പറയില്ലെന്നും ഹൈബിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നുമായിരുന്നു വിമര്‍ശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top