വരിനിന്ന് മദ്യം വാങ്ങുന്ന അപരിഷ്‌കൃതരീതിയില്‍ മാറ്റംവരുത്തണം; മന്ത്രി ജി സുധാകരന്‍

ചേര്‍ത്തല: സംസ്ഥാനത്ത് വരിനിന്ന് മദ്യം വാങ്ങുന്ന അപരിഷ്‌കൃതരീതിയില്‍ മാറ്റംവരുത്തണമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍. മദ്യം ഉപയോഗിക്കുന്നതും ഭരണഘടനാപരമായി അവകാശമാണെന്നും ആവശ്യമുള്ളവര്‍ക്ക് എക്‌സൈസ് വകുപ്പുതന്നെ സ്വന്തം കെട്ടിടങ്ങള്‍ നിര്‍മിച്ച് സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ എക്‌സൈസ് എംപ്ലോയീസ് സഹകരണസംഘം വാര്‍ഷികപൊതുയോഗവും വായ്പാവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ദോഷമാകാത്ത രീതിയില്‍ വ്യക്തമായ പദ്ധതികളോടെയാകണം മദ്യശാലകള്‍ മാറ്റേണ്ടതെന്നും മന്ത്രി പറഞ്ഞു. ലഹരിയുടെ അതിപ്രസരം തടയാന്‍ നടപടികളാണ് അവശ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ നടക്കുന്ന ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യപാനം ആഘോഷമാക്കുന്നതാണ് അപകടമാകുന്നത്. ഇതാണ് സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കും മറ്റും ഇടയാക്കുന്നത്. ആര്‍ക്കും ശല്യമില്ലാതെ, നിയന്ത്രിച്ച് മദ്യം കഴിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

സഹകരണമേഖലയില്‍ കേരളത്തിലുണ്ടാകുന്ന കുതിപ്പിലുള്ള അസൂയയാണ് കേന്ദ്രസര്‍ക്കാരിന്. സഹകരണമേഖലയോടുള്ള അവഗണനയില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിനും വീഴ്ചയുണ്ടായിട്ടുണ്ട്.

സഹകരണമേഖലയിലെ അഴിമതിക്കു തടയിടാന്‍ ശക്തമായ നിയമഭേദഗതികള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top