കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ തോമസ് ഐസക്കിനെ തള്ളി ജി.സുധാകരന്‍; ചില ക്രമക്കേടുകള്‍ വിജിലന്‍സ് തന്നെ അന്വേഷിക്കണം

കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി.സുധാകരന്‍. വിജിലന്‍സിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ‘കെ.എസ്.എഫ്.ഇ. റെയ്ഡില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. എന്റെ വകുപ്പിലും റെയ്ഡ് നടന്നു. ഞാനൊന്നും അറിഞ്ഞിട്ടില്ല. അതൊന്നും നമ്മെ ബാധിക്കില്ല. വിജിലന്‍സിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകള്‍ വിജിലന്‍സ് തന്നെ അന്വേഷിക്കണം’ സുധാകരന്‍ പറഞ്ഞു.

വിജിലൻസ് റെയ്‌ഡിൽ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാൽ മതി. തന്റെ വകുപ്പിൽ പരിശോധന നടന്നപ്പോൾ താൻ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. വിജിലൻസ് നന്നായി പ്രവർത്തിക്കട്ടെ. പ്രതിപക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലൻസ് അന്വേഷണം താൻ ചോദിച്ച് വാങ്ങുന്നുണ്ട്. വിജിലൻസ് അന്വേഷിച്ചാലേ ശരിയാകൂവെന്നും സുധാകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര ഏജൻസി വട്ടമിട്ട് പറന്ന് നടന്നുവെന്ന് വച്ച് വിജിലൻസിനെ പിരിച്ചു വിടണോ. വിജിലൻസ് നന്നായി പ്രവർത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവർ അന്വേഷിച്ചോട്ടെ എന്തു വേണമെങ്കിലും പക്ഷെ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്. കെ എസ് എഫ് ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോൾ എന്തു കൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം.

ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലൻസും എല്ലാം വേണം. എങ്കിൽ മാത്രമേ കാര്യങ്ങൾ നന്നായി നടക്കൂ. തന്റെ വകുപ്പിൽ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ കൊടുക്കുന്നത്. അവർ തെറ്റായി പ്രവർത്തിക്കാതെ നോക്കിയാൽ മതി. അല്ലാതെ അവരുടെ പ്രവർത്തനം തടയാൻ പറ്റുമോ. വിജിലൻസ് റെയ്ഡ് കൊണ്ട് കെ എസ് എഫ് ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Top