ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ജി സുധാകരൻ. പ്രസ്താവനകളെ തമാശയായി മാത്രമാണ് കാണുന്നത്.രാമായണമാസത്തിൽ ജി സുധാകരൻ !

കൊച്ചി: താൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ. തന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങൾ പറഞ്ഞു നടക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു. പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നത്. തന്നെ അറിയാവുന്ന നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം ഇല്ല. എല്ലാവരോടും ബഹുമാനവും സ്നേഹവുമാണ് ഉള്ളത്. ക്രിമിനലുകളെ ആദരിക്കുന്നവർ സ്വയം ചിന്തിക്കണമെന്നും ജി സുധാകരൻ പറഞ്ഞു .രാമായണമാസത്തിൽ ജി സുധാകരൻ
റിപ്പോർട്ടർ മോണിംഗ് ഷോയിൽ എത്തി എന്നതും പ്രത്യേകതയാണ് .

പാർട്ടിയിലെ തന്നെ ചില വ്യക്തികൾക്ക് താൻ ബിജെപിയിലേക്ക് പോവുകയാണെങ്കിൽ പോയിക്കോട്ട എന്ന നിലപാട് ഉണ്ടായിരുന്നെന്നും എന്നാൽ പാർട്ടിക്ക് അത്തരത്തിൽ ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. ബിജെപി പലരേയും പാർട്ടിയിലേക്ക് ക്ഷണിക്കാറുണ്ട് അത് അവരുടെ ദൗർബല്യമായി മാത്രമേ കാണാനാകൂ. അതിനവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അത് താനുമായി വേണ്ടെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴയിലെ സിപിഐഎമ്മിലെ ചിലരും ജി സുധാകരനുമായി കഴിഞ്ഞ കൂറേ മാസങ്ങളായി ചില അസ്വാരസ്വങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതോടെയായിരുന്നു ജി സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത വലിയ രീതിയിൽ പ്രചരിച്ചത്.

രാമായണശീലുകൾക്കൊപ്പമാണ് ഒരു കര്‍ക്കടകം കൂടിയെത്തുന്നത്. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികൾ നിറഞ്ഞ പ്രഭാതങ്ങളാണിനി. ഹൈന്ദവഗൃഹങ്ങളിൽ ദിവസവും രാമായണം പാരായണം ചെയ്യും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം. സ്ത്രീകൾ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയിൽ തൊടും. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. കള്ളക്കര്‍ക്കടകം എന്നും പഞ്ഞക്കര്‍ക്കടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കര്‍ക്കടം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.

അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം . രോഗങ്ങളെ പ്രതിരോധിക്കാൻ മനസ്സിനും ശരീരത്തിനും പരിചരണം നൽകുന്ന കാലം. പൊതുവെ ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളോടെയാണ് രാമായണ മാസം ആചരിക്കുക. നാലമ്പലദർശനവും കർക്കടകമാസത്തിലെ മാത്രം പ്രത്യേകതയാണ്.

Top