സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജപ്പെടുത്താന്‍ മന്ത്രി ജി.സുധാകരന്‍ !

ഷാനിമോള്‍ ഉസ്മാന്‍ പൂതന’എന്ന തരത്തിൽ പ്രയോഗിച്ചത് ജനവികാരം സിപിഎമ്മിന് എതിരാകാൻ കാരണമായി .അതേസമയം വിവാദ വാർത്തകൾക്ക് പ്രതികരണവുമായി മന്ത്രി രംഗത്ത് എത്തി .ഷാനിമോൾ എനിക്ക് സഹോദരിയെപ്പോലെയെന്നും മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.ഷാനിമോൾ ഉസ്മാനെതിരെ പൂതന പ്രയോഗം നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടത്. ഷാനിമോളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാന്‍. പെരുമാറ്റ ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോളെ പൂതനയെന്ന് ആക്ഷേപിച്ചതു വിവാദമായതോടെയാണ് മന്ത്രി പ്രസ്താവന തിരുത്തിയത്. വെളളിയാഴ്ച നടന്ന തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി.സുധാകരൻ പറഞ്ഞത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. വീണ്ടും അരൂരില്‍ ഒരു ഇടതു എംഎല്‍എയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

അതേസമയം സുധാകരന്‍റെ പ്രസ്താവന നിന്ദ്യവും നീചവുമാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചിരുന്നു.സ്ത്രീകളെ അപമാനിക്കുന്നതില്‍ പ്രതിഷേധവും ദു:ഖവുമുണ്ട്. ഇതെല്ലാം ജനം കേള്‍ക്കുന്നുണ്ടെന്ന് മറക്കരുതെന്നും ഷാനി മോള്‍ പറഞ്ഞു. വളരെ ചെറുപ്പകാലം മുതൽ തന്നെ എന്നെ അറിയാവുന്ന ആളാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളോടുള്ള ശക്തമായ പ്രതിഷേധം കൂടി അറിയിക്കുകയാണെന്നും ഷാനിമോള്‍ പറഞ്ഞു.

ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ വിവാദ പരാമർശത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഷാനിമോൾ ഉസ്മാന് എതിരായ ”പൂതന” പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ റിപ്പോർട്ട് തേടി. ഡിജിപിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു.

Top