ഗാൽവേ : അയർലൻഡിലെ ഗാൽവേയിൽ നടക്കുന്ന ഗാൽവേ ഇന്റർനാഷനൽ ആർട്സ് ഫെസ്റ്റിവലിന് ഗംഭീരമായ തുടക്കം.ജൂലൈ 17 തിയതിമുതൽ 30 ജൂലായ് വരെയാണ് ഗാൽവേ ഇന്റർനാഷണൽ ആർട്സ് ഫെസ്റ്റിവൽ നടക്കുന്നത് .
യൂറോപ്പിലെ ഒട്ടുമിക്ക രാജയനകളിൽ നിന്നും ആർട്ടിസ്റ്റുകൾ കാണികൾ ഈ കലാമേളയിൽ പങ്കെടുക്കുന്നുണ്ട് സ്പാനീഷ് -ഫ്രഞ്ച് ഇറ്റാലിൻസ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നുണ്ട് .
ഗാൽവേ ഇന്റർനാഷണൽ ആർട്സ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന ഈ മേളക്ക് 1978ലാണ് തുടക്കമായത്. ഗാൽവേ ആർട്‌സ് ഗ്രൂപ്പിലെ കലാകാരന്മാരുടെ സഹകരണത്തോടെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഗാൽവേ ആർട്‌സ് സൊസൈറ്റിയിലെ ഒരു കൂട്ടം വിദ്യാർഥികളാണ് ഇതിനു തുടക്കമിട്ടത്.
സംഗീതം, നാടകം, നൃത്തം, ദൃശ്യകലകൾ, തെരുവ് കലകൾ, സാഹിത്യം എന്നിവയുൾപ്പെടെ വിപുലമായ പരിപാടികൾ അവതരിപ്പിക്കുന്ന ഈ മേള എല്ലാവർഷവും ജൂലൈയിൽ രണ്ടാഴ്ചയോളം നടക്കും.
കഴിഞ്ഞവർഷം നടന്ന മേളയിൽ 32 വേദികളിലായി 600ൽപരം പ്രകടനങ്ങൾ നടന്നു, 3 ലക്ഷത്തിലധികം പേർ പങ്കെടുത്തു.
ഗാൽവേയിലെയും അയർലണ്ടിലെയും പ്രധാന സാംസ്കാരിക പരിപാടിയാണ് ജിഐഎഫ്. എല്ലാ രൂപങ്ങളിലുമുള്ള കലകളുടെ ആഘോഷംകൂടിയാണിത്.
ഇതിനോടനുബന്ധിച്ചു നടന്ന വിളംബര ജാഥയുടെ ദൃശ്യങ്ങൾ മലയാളിയായ ജോസുകുട്ടി കെ. ജോസഫ് പകർത്തിയത്