സരിത എസ്. നായരുടെ കത്ത് തിരുത്തിയത് ഗണേഷ്; കാരണം മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം; ഗണേഷ് കുമാറിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മൊഴി; നിഷേധിച്ച് സരിത

കൊട്ടാരക്കര:  സോളാര്‍ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി. സരിത എസ്. നായരുടെ കത്ത് തിരുത്തിയത് ഗണേഷെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. മൂന്ന് പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ്. 21 പേജുള്ള കത്ത് ഗണേഷ് 24 പേജാക്കിയെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ഗണേഷിനെ മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യമാണ് ഇതിന് കാരണമെന്നും ഉമ്മന്‍ചാണ്ടിയുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. ഗണേഷ്‌കുമാര്‍ തന്നോട് വിരോധം തീര്‍ക്കുകയായിരുന്നു.

തിരികെ മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം ഗണേഷ് തീര്‍ക്കുകയായിരുന്നു. ഈ നാല് പേജിലാണ് തനിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയതാണ്. നേരത്തെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും 21 പേജുള്ള കത്താണ് സരിത കൈമാറിയതെന്ന് വെളിപ്പെടുത്തിയിരുന്നു. 21 പേജുള്ള കത്തിന് ശേഷം കൂട്ടിച്ചേര്‍ത്ത പേജുകളുള്ള കത്തും സോളാര്‍ കമ്മീഷനിലും ഹാജരാക്കിയിരുന്നു. മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ഉമ്മന്‍ ചാണ്ടി ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുവരുമെന്നും പ്രതികരിച്ചു എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കേസിലെ മുഖ്യ പ്രതിയായിരുന്ന സരിത എസ്.നായര്‍ രംഗത്തെത്തി. സ്വയം എഴുതിയ കത്താണ് ഇതെന്നും ആരും പിന്തുണച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ പ്രതികരണം. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top