എല്ലാം തുറന്നുപറഞ്ഞു സോളാർ നായിക!!!സരിതയുടെ ആത്മകഥ’സൊല്ലൈത്താന്‍ ഇനക്കര’ യിലൂടെ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കും !തമിഴ് നാട്ടിൽ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പം പാര്‍ലമെന്റിലേക്കും

ചെന്നൈ : രാഷ്ട്രീയ കേരളത്തിൽ ഞെട്ടൽ ഉണ്ടാക്കാൻ സരിത വീണ്ടും വരുന്നു .എല്ലാം തുറന്നു പറയുന്ന സരിതയുടെ ജീവിതകഥ തമിഴ്‌നാട്ടിൽ തരംഗമാകുന്നു .കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ഇത് വൻ കോളിളക്കം സൃഷ്ടിക്കുവാൻ സാധ്യതയുണ്ട് .പ്രത്യേകിച്ച് മുൻ മുഖ്യമന്ത്രി അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയും കേസും ഉള്ളപ്പോൾ . തമിഴ് വാരികയായ ‘കുമുദ’ത്തില്‍ വന്ന സരിതയുടെ ആത്മകഥ സൂപ്പര്‍ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ള വാരികയാണിത്. എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ‘സൊല്ലൈത്താന്‍ ഇനക്കര’ എന്ന പേരിലാണ് സരിതയുടെ ജീവിതം പരമ്പരയായത്. ഇതിന്റെ പ്രചാരണത്തിനായി തമിഴ്നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുടെ പ്രചാരണവും നടത്തിയിട്ടുണ്ട്. ആദ്യ ലക്കം വന്നതോടെ തന്നെ വന്‍ പ്രതികരണമാണ് വാരികയ്ക്ക് ലഭിച്ചത്.SARITHA-tamil

സോളാർ നായിക സരിത തമിഴ് രാഷ്ട്രീയത്തില്‍ സരിതാ നായര്‍ ശ്രദ്ധി ക്കപ്പെട്ടുതുടങ്ങിപോലും.. ജയലളിതയുടെ പാര്‍ട്ടിക്കൊപ്പം പാര്‍ലമെന്റ രാഷ്ട്രീയത്തിൽ പയറ്റാൻ സോളാർ വിവാദനായികയും .അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സരിത മത്സരത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലല്ല മറിച്ച് തമിഴ്‌നാട്ടില്‍ നിന്നാകും സരിത പാര്‍ലമെന്ററി മോഹം പരീക്ഷിക്കുക. സരിത അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തമിഴ് പത്രങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.സോളാര്‍ തട്ടിപ്പിലൂടെ കേരള രാഷ്ട്രീയത്തെ വിറപ്പിച്ച സരിതാ എസ്. നായര്‍ ഇനി തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ സംഭവത്തിനുശേഷം കേരളത്തോട് താല്ക്കാലികമായി വിടപറഞ്ഞ സരിത ഇപ്പോള്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് ബിസിനസ് നടത്തുന്നത്. അവിടെ സോളാറിനൊപ്പം മറ്റു ചില ബിസിനസുകള്‍ കൂടി അവര്‍ നടത്തുന്നുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനവും സരിതയ്ക്കുണ്ട്. അതേസമയം മത്സരിക്കുമോയെന്ന കാര്യത്തില്‍ സരിതയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Top