തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് നടനും എംഎല്‍എയുമായ കെ.ബി.ഗണേശ് കുമാര്‍. ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നും ഗണേശ്കുമാര്‍ പറഞ്ഞു.
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വാദിക്കുന്നതിന് സമര്‍ത്ഥനായ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു. നടിയെ അപമാനിച്ച സുനില്‍ കുമാറിനെ പിടികൂടിയ രീതിയെ കുറ്റപ്പെടുത്തിയ പി.ടി. തോമസ് എംഎല്‍എയുടെ ന്യായീകരണം ശരിയല്ലന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ ദിലീപ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് രേഖാമൂലമാണ് ഇദ്ദേഹം പരാതി നല്‍കിയത്. സമൂഹമാദ്ധ്യമങ്ങളില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നു.
നടി ആക്രമിക്കപ്പെട്ട പോലെ പല നടിമാര്‍ക്കും ഇതിനുമുന്‍പും സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗണേശ്കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയിലെ ചലച്ചിത്ര ലോകത്തിന് ഒരു അധോലോകത്തിന്റെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന ചില സിനിമകള്‍ പോലും ഇത്തരം നിലവാരം കുറഞ്ഞവരുടെതാണ്. ഇത് കാണുമ്പോള്‍ തന്നെ മനസിലാകും. താന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരിട്ടു വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരു