
കോഴിക്കോട് :മലപ്പുറത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.വാതക ചേർച്ച ഉള്ളതായാണ് നിഗമനം.മലപ്പുറം വട്ടപ്പാറയിലാണ് ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞത്. മംഗലാപുരത്തു നിന്ന് എറണാകുളത്തേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നേരിയ വാതക ചേർച്ച ഉള്ളതായി നസംശയിക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഗതാഗതത്തിനും നിയന്ത്രണമുണ്ട്. നിലവിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.വാഹനത്തിനുള്ളൽ കുടുങ്ങിയ ഡ്രൈവർ തിരുനൽവേലി സ്വദേശി അറമുഖ സ്വാമിയെ (38) പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴ്ചയിലേക്കു മറിഞ്ഞ ലോറിയിൽ നിന്നും വാതകം ചോരുന്നുവെന്ന സംശയത്തെ തുടർന്ന് അധികൃതർ നടപടികൾ സ്വീകരിച്ചു.