ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; പാചക വാതക സിലിണ്ടറിന് 30 രൂപ കൂട്ടി, സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു

പാചക വാതക വിലയില്‍ വര്‍ധന. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂ കൂട്ടി 812.50 രൂപയാക്കി. സബ്‌സിഡിയുളള സിലിണ്ടറിന് ഒരു രൂപ വര്‍ധിപ്പിച്ചു. സിലിണ്ടറിന്റെ സ്ബ്‌സിഡി തുക 279 രൂപയില്‍ നിന്നും 309 രൂപയാക്കിയും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില 47 രൂപ വര്‍ധിപ്പിച്ച് 1410 രൂപയാക്കി. സംസ്ഥാനത്ത് ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 82 രൂപ കടന്നു. ഡീസല്‍ വില ലിറ്ററിന് 75.44 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് ഒരു രൂപക്കടുത്താണ് പെട്രോളിനും ഡീസലിനും എണ്ണ കമ്പനികള്‍ കൂട്ടിയത്.

Top