പാചക വാതകവില കുത്തനെ കൂട്ടി; സബ്‌സിഡിയുള്ളതിന് 94 രൂപയും ഇല്ലാത്തതിന് 146 രൂപയുടെയും വര്‍ദ്ധന

തിരുവനന്തപുരം: പാചക വാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയും കൂട്ടി. ഇതോടെ ഈ സിലിണ്ടറിന്റെ 1289 രൂപ ആയി.

കഴിഞ്ഞ മാസം 49 രൂപ കൂട്ടിയിരുന്നു. സബ്‌സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഓരോ മാസവും വിലകൂട്ടാന്‍ നേരത്തേതന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സബ്‌സിഡി കുറയ്ക്കുക എന്നതാണു ലക്ഷ്യം. സബ്‌സിഡികള്‍ നിര്‍ത്തലാക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ ഡീസലിനു പ്രതിമാസം 50 പൈസ വര്‍ധിപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ കാര്യത്തില്‍ ഇതേ പാത പിന്‍തുടരുകയാണു മോദി സര്‍ക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top