ജീവിക്കാന്‍ അനുവദിക്കില്ല !!, പാചക വാതക വില കുത്തനെ കൂട്ടി

കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.

2009 രൂപയാണ് കൊച്ചിയില്‍ പുതുക്കിയ വില. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് ഇപ്പോള്‍ കൂട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രെയിനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കൂട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് കൂട്ടിയിട്ടുണ്ട്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരിയുടെ വില ഉയര്‍ന്നു. ഇതോടെ രാജ്യത്ത് വൈദ്യുതി വിതരണ രംഗം കടുത്ത പ്രതിസന്ധിയിലാണ്. ടണ്ണിന് 200 ഡോളറിനാണ് അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരിയുടെ വിപണനം. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം.

 

Top