കൊച്ചി:’മതേതരത്വം എന്നുവച്ചാൽ എന്താണ് അർത്ഥമാകുന്നത്? ഹിന്ദുക്കൾക്ക് മാത്രമാണോ മതേതരത്വം ബാധകമായിട്ടുള്ളത്? അഴിമതി നിറഞ്ഞ ഒരു വ്യവസ്ഥിതിയെ നേരെയാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. നിങ്ങളെപോലുള്ള പെരിയാറിസ്റ്റ് കൂലി മാമന്മാർ കാരണം തമിഴ്‌നാട്ടിൽ ഹിന്ദു മതം നശിപ്പിക്കപ്പെടുകയാണ്. അതേസമയം പാകിസ്ഥാൻകാരുടെ കൂലികളായ കോൺഗ്രസുകാർ ഇന്ത്യയിലെ ഹൈന്ദവരെ നശിപ്പിക്കുന്നു. നിങ്ങളാണ് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത്.’ പാ രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗായത്രി ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഗായത്രി തന്റെ ട്വീറ്റിലൂടെ പെരിയാറിന്റെ പെരിയാറിനെ അപമാനിച്ചുവെന്ന് കാട്ടി തമിഴ്‌നാട്ടിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.ദൽഹി കലപാതത്തിൽ ബിജെപിയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് പാ രഞ്ജിത്ത് വന്നിരുന്നതിനു .ട്വിറ്ററിലൂടെ തന്നെ രഞ്ജിത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും നൃത്ത സംവിധായികയുമായ ഗായത്രി രഘുറാം. പാ രഞ്ജിത്തിന്റെ വാക്കുകളെ രൂക്ഷമായി വിമർശിക്കുകയാണ് ഗായത്രി രഘുറാം.
വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തമിഴ് സിനിമാ സംവിധായകൻ പാ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു, വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യ തലസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും ബി.ജെ.പി സർക്കാർ രാജ്യത്തെ മതമൗലികവാദത്തിലേക്ക് തിരിച്ചുവിടുകയാണെന്നും തമിഴ് നാട്ടിലും അവർ അതുതന്നെ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്റർ വഴിയാണ് പാ രഞ്ജിത്ത് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 പേർക്കെതിരെ കേസെടുത്തതായും 106 പേര്‍ അറസ്റ്റിലായതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ദ്ധിപ്പിപ്പിച്ചിട്ടുണ്ട്. അതേസമയം, ഡൽഹിയിലെ അക്രമസംഭവങ്ങളിൽ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തർപ്രദേശിലെ ഇവരുടെ കൂട്ടാളികളും നിരീക്ഷണത്തിലെന്നാണ് വിവരം.
അക്രമങ്ങളിൽ കുറ്റവാളികളായ നാസിർ, എതിരാളിയായ ഇർഫാൻ എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നു പൊലീസ് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അന്വേഷണമെത്തിയതെന്നാണു സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ജാഫറാബാദ്, മൗജ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. നാല് ദിവസമായി ഡൽഹിയിൽ തുടരുന്ന അക്രമങ്ങളിൽ കലാപകാരികൾ 500 റൗണ്ടിനു മുകളിൽ വെടിയുതിർത്തിട്ടുണ്ടെന്നാണു വിലയിരുത്തൽ.
അക്രമികൾക്കു വലിയ തോതിൽ തോക്കും വെടിയുണ്ടയുമെല്ലാം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.വെടിവയ്പ്, കല്ലേറ്, വാഹനങ്ങൾ കത്തിക്കൽ തുടങ്ങിയവയ്ക്കിടെ ഇവർ സുരക്ഷാ കാമറകളിലും മറ്റും പതിഞ്ഞിട്ടുള്ളതായി റിപ്പോർട്ടുണ്ട്. അക്രമം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ച വാട്‍സാപ് ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണ്. പരിശോധനയിൽനിന്നു രക്ഷപ്പെടുന്നതിനായി അക്രമികൾ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു പ്രവർത്തിക്കുന്നത്. വീടുകളുടെ മുകൾ ഭാഗം, ബാൽക്കണികൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച കല്ലുകളും നാടൻ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.