മുസ്തഫാബാദിൽ ഹിന്ദുക്കൾക്ക് ഉറക്കമിളച്ച് കാവൽ നിന്ന് മുസ്ലീങ്ങൾ!.ഹിന്ദുക്കളെ കൊലപ്പെടുത്താൻ വന്ന കലാപകാരികളെ ഓടിച്ചു.

ദില്ലി:അക്രമ സംഭവങ്ങള്‍ അരങ്ങേറിയ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദില്‍ നിന്നാണ് ഈ രംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒരു പ്രദേശവാസിയുടെ  പ്രതികരണം ഇങ്ങനെയായിരുന്നു.-‘ അക്രമികളെന്നു തോന്നുന്നവരെ തത്ക്ഷണം വെടിവക്കാനുള്ള ഉത്തരവാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രദേശത്തുള്ള ഒരാള്‍ക്കും പോലീസിന്റെ വെടിയേല്‍ക്കരുതെന്നാണ് ആഗ്രഹം.’

മുസ്തഫാബാദിലെ തെരുവുകളിലെ ഭൂരിഭാഗം സ്ഥലങ്ങളും വിജനമാണ്. പോലീസും അര്‍ധ സൈനികരും മാത്രമാണ് പല ഭാഗത്തുമുള്ളത്. എന്നാല്‍, ഇടുങ്ങിയ പാതയോരങ്ങളില്‍ ഇപ്പോഴും ചിലര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ട്. അക്രമികളില്‍ നിന്നും പോലീസില്‍ നിന്നും പരസ്പരം സുരക്ഷയൊരുക്കുകയാണ് അവര്‍.‘നോക്കൂ, കുറച്ചു പേര്‍ മാത്രമാണ് സ്ഥിതി വഷളാക്കുന്നത്. ഒരു ഭാഗത്തു നിന്നും അക്രമമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’ നിലവിലെ അവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. ‘അതാ, ആ വീട്ടില്‍ മൂന്നു ദിവസത്തോളമായി ഒരു ബ്രാഹ്മണ പെണ്‍കുട്ടി കഴിയുന്നുണ്ട്. അതൊരു മുസല്‍മാന്റെ വീടാണ്.’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ മുഴുവന്‍ പേടിപ്പെടുത്തിയ കലാപകാരികളുടെ അഴിഞ്ഞാട്ടത്തിന് ശേഷം ദില്ലി സമാധാനത്തിലേക്ക് പതിയെ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കലാപത്തിന്റെ ഇരകളായ സാധാരണക്കാരായ മനുഷ്യര്‍ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാന്‍ പോലുമാകാത്ത വിധം നടുക്കത്തില്‍ തന്നെയാണ്. ദില്ലി തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി തുടക്കമിട്ട വര്‍ഗീയ ധ്രുവീകരണം അതിന്റെ പൂര്‍ണരൂപമെടുത്തതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മനുഷ്യര്‍ പരസ്പരം ഭീതിയോടെ മാത്രം നോക്കുന്ന ഇടങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കലാപകാരികള്‍ അക്രമം വിതച്ച മുസ്തഫാബാദില്‍ ഹിന്ദുക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തത് അവിടുത്തെ മുസ്ലീം സഹോദരങ്ങളാണ്.

ചൊവ്വാഴ്ച മുതലാണ് ഭ്രിജ്പുരി, മുസ്തഫാബാദ്, ശിവ് വിഹാര്‍ പോലുളള പ്രദേശങ്ങളില്‍ കലാപം രൂക്ഷമായത്. ഭ്രിജ് പുരിയും ശിവ് വിഹാറും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്. അതേസമയം മുസ്തഫാബാദില്‍ മുസ്ലീം മതവിശ്വാസികളാണ് കൂടുതല്‍. വളരെ കുറച്ച് ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് മുസ്തഫാബാദില്‍ താമസിക്കുന്നത്.

ഞായറാഴ്ചയാണ് ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ചയോടെ മുസ്തഫാബാദിലെ താമസക്കാര്‍ ആശങ്കയുടെ പിടിയില്‍ അമര്‍ന്നു. പിറ്റേ ദിവസം കലാപകാരികള്‍ അവരെയും തേടിയെത്തി. എന്നാല്‍ ഇവിടെയുളള ഒരൊറ്റ ഹിന്ദുവിനെ പോലും തൊടാന്‍ മുസ്ലീങ്ങള്‍ സമ്മതിച്ചില്ലെന്ന് 50 വയസ്സുകാരിയായ വിമ്ലേഷ് പറയുന്നു. ഹിന്ദു വീടുകള്‍ക്ക് മുസ്ലീങ്ങള്‍ കാവല്‍ നിന്നു.

‘ഞങ്ങളെല്ലാവരും നന്നേ പേടിച്ചിരുന്നു. കാരണം സാഹചര്യം അത്രയും വഷളായിരുന്നു. എന്നാല്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല എന്ന് ഇവിടെയുളള മുസ്സീങ്ങള്‍ ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നു” വിമ്ലേഷ് കൂട്ടിച്ചേർത്തു. ”കലാപകാരികള്‍ വീടിന് അകത്ത് കയറാനും ഞങ്ങളെ കൊലപ്പെടുത്താനും ഉദ്ദേശിച്ച് വന്നവരായിരുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് മുന്നില്‍ കാവല്‍ നിന്നു”.

‘അവര്‍ കലാപകാരികള്‍ക്ക് മുഖാമുഖം നിന്നു, അവരോട് സംസാരിച്ച് ശാന്തരാക്കി തിരിച്ചയച്ചു, മുസ്തഫാബാദിലെ താമസക്കാരിയായ ഭാരതി പറയുന്നു. രാത്രിയുടനീളം അവര്‍ ഉറക്കമിളച്ച് ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വളരെ സുരക്ഷിതത്വം തോന്നി. ഇത്തരത്തിലുളള അയല്‍ക്കാരെ കിട്ടിയതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്” 1960 മുതല്‍ മുസ്തഫാബാദില്‍ താമസിക്കുന്ന ദശരഥ് പറയുന്നു.

ജനിച്ചത് മുതല്‍ താനും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നിട്ട് കൂടി ഒരിക്കല്‍ പോലും ഇവിടെ അരക്ഷിതത്വം അനുഭവപ്പെട്ടിട്ടില്ല. ഇവിടുത്തെ മുസ്ലീം സഹോദരങ്ങളെ വിശ്വസിക്കാം എന്നെനിക്കുറപ്പുണ്ട്”, മറ്റൊരു പ്രദേശവാസിയായ ഹരികാന്ത് ശര്‍മ പറഞ്ഞു.

മുസ്തഫാബാദിലുളള ക്ഷേത്രങ്ങളും കേട് കൂടാതെ സംരക്ഷിച്ചത് ഇവിടുത്തെ മുസ്സീങ്ങളാണ്. ആദിം എന്ന യുവാവ് പറയുന്നു, ”കലാപം തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കറിയാമായിരുന്നു ഹിന്ദുക്കളുടെ വീടുകള്‍ തിരഞ്ഞ് ആളുകള്‍ വരുമെന്ന്. അവരുടെ സുരക്ഷ ഉറപ്പാക്കണം എന്നാണ് ആദ്യം മനസ്സില്‍ തീരുമാനിച്ചത്. അതിന് വേണ്ടി നെഞ്ചില്‍ വെടിയുണ്ട ഏറ്റുവാങ്ങാനും ഞാന്‍ തയ്യാറായിരുന്നു”.’മതത്തിന്റെ പേരിലുളള യുദ്ധങ്ങള്‍ കൊണ്ട് നേട്ടം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്. പാവങ്ങളാണ് ദുരിതത്തിലാവുന്നത്. പരസ്പരം കൊല്ലുന്നതില്‍ എന്ത് അര്‍ത്ഥമാണുളളത്” നിസാര്‍ അഹമ്മദ് ചോദിക്കുന്നു. മദ്രസ അധ്യാപകനായ ഷംസുദ്ദീന്റെത് മാത്രമാണ് ഖജുരി ഖാസിലെ ഏക മുസ്സീം കുടുംബം. കലാപം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ സഹായിച്ചത് അയല്‍വാസിയായ അശ്വനിയാണ്. തൊട്ടടുത്തുളള കോളനിയില്‍ 25 മുസ്ലീം വീടുകളാണ് ചുട്ടെരിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമ സംഭവങ്ങള്‍ അരങ്ങേറിയ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദില്‍ നിന്നാണ് ഈ രംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒരു പ്രദേശവാസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.-‘ അക്രമികളെന്നു തോന്നുന്നവരെ തത്ക്ഷണം വെടിവക്കാനുള്ള ഉത്തരവാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രദേശത്തുള്ള ഒരാള്‍ക്കും പോലീസിന്റെ വെടിയേല്‍ക്കരുതെന്നാണ് ആഗ്രഹം.’

മുസ്തഫാബാദിലെ തെരുവുകളിലെ ഭൂരിഭാഗം സ്ഥലങ്ങളും വിജനമാണ്. പോലീസും അര്‍ധ സൈനികരും മാത്രമാണ് പല ഭാഗത്തുമുള്ളത്. എന്നാല്‍, ഇടുങ്ങിയ പാതയോരങ്ങളില്‍ ഇപ്പോഴും ചിലര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ട്. അക്രമികളില്‍ നിന്നും പോലീസില്‍ നിന്നും പരസ്പരം സുരക്ഷയൊരുക്കുകയാണ് അവര്‍.‘നോക്കൂ, കുറച്ചു പേര്‍ മാത്രമാണ് സ്ഥിതി വഷളാക്കുന്നത്. ഒരു ഭാഗത്തു നിന്നും അക്രമമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’ നിലവിലെ അവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. ‘അതാ, ആ വീട്ടില്‍ മൂന്നു ദിവസത്തോളമായി ഒരു ബ്രാഹ്മണ പെണ്‍കുട്ടി കഴിയുന്നുണ്ട്. അതൊരു മുസല്‍മാന്റെ വീടാണ്.’

തന്റെ അയല്‍ക്കാരിലൊരാളായ മോനുവെന്ന ഹിന്ദു മതക്കാരന്‍ 35 വര്‍ഷമായി തന്റെ അടുത്ത സുഹൃത്താണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.അക്രമമുണ്ടായ രാത്രി വല്ലാതെ ഭയപ്പെട്ടു പോയെന്ന് മോനു പറയുന്നു. ‘വെടിവെപ്പും കല്ലേറും നടന്നപ്പോള്‍ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. സ്‌നേഹിതന്‍ മോനുവും മറ്റു ചിലരും ധൈര്യം പകരുകയും പ്രദേശത്തു നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു. ഇതൊന്നും പോരാത്തതിന് രാത്രി മുഴുവന്‍ ഞങ്ങളുടെ വീടുകള്‍ക്ക് കാവല്‍ നിന്നു. ഒരു ഭാഗത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ വ്യത്യസ്ത മതവിഭാഗത്തില്‍ പെടുന്നവരായിട്ടും ഞങ്ങളെ സ്‌നേഹിക്കാനും സഹായിക്കാനും പിന്തുണ നല്‍കാനും അവര്‍ തയാറായി. ശരിക്കും മനുഷ്യത്വത്തിന്റെ വെളിച്ചം വിതറുകയായിരുന്നു അവര്‍.’

ശ്യാം വിഹാറില്‍ ഹിന്ദു മതവിശ്വാസികളുടെ വീടുകളില്‍ അഭയം തേടിയ 25 മുസ്ലിം കുടുംബങ്ങളെ പോലീസ് സുരക്ഷയോടെ മുസ്തഫബാദിലെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി ഇവിടുത്തെ രോഗികളെ ചികിത്സിക്കാനായി പ്രത്യേക സംഘം രൂപവത്ക്കരിച്ച എയിംസിലെ ഡോക്ടര്‍ ഹര്‍ജീത് ഭട്ടി പറഞ്ഞു. ഹിന്ദുക്കളായ അയല്‍വാസികള്‍ ആര്‍ എസ് എസ് ഗുണ്ടകളില്‍ നിന്ന് രക്ഷിച്ചതുകൊണ്ടാണ് ഞങ്ങളിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് ആശുപത്രിയിലെത്തിയവരിലൊരാള്‍ പറഞ്ഞു. ആരാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. ആര്‍ എസ് എസിനും ബി ജെ പിക്കും കനത്ത പ്രഹരമേല്‍പ്പിക്കുന്ന മനുഷ്യരുള്ള എന്റെ ഇന്ത്യയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അദ്ദേഹം പ്രതികരിച്ചു.

തീവ്രവാദികളായ ചിലരാണ് മേഖലയില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചതെന്ന് പ്രദേശത്തുകാരനായ മുഹമ്മദ് റാഷിദ് പറഞ്ഞു. ഇവിടെയുള്ള പലര്‍ക്കും അഭയമേകിയത് മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തെ ഒരു ഹൈന്ദവ ക്ഷേത്രമാണ്. ഞങ്ങളില്‍ പലരുടെയും കടകള്‍ അഗ്നിക്കിരയായി. ഭഗാരഥി വിഹാറിലെയും ഭജന്‍പുരയിലെയും ഞങ്ങളുടെ ബന്ധുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം കത്തിച്ചുകളഞ്ഞു. എല്ലായിടത്തും പരിഭ്രാന്തി നിലനില്‍ക്കുകയാണ്. റാഷിദ് തുടര്‍ന്നു.

Top