ഡോവലിറങ്ങി കലാപകാരികൾ പത്തിമടക്കി,ഡൽഹി ശാന്തമായി !സമാധാനം തിരികെ നൽകിയതിന് നന്ദി അറിയിച്ച് ഡൽഹിയിലെ ജനങ്ങൾ

ന്യൂഡൽഹി:ഡോവലിറങ്ങി കലാപകാരികൾ പത്തിമടക്കി. ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ഡൽഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. ദില്ലി കലാപ ഭൂമിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ക്രൂരതകളുടെ കഥകള്‍ പുറത്തുവന്നത്. മറ്റൊന്നും മോദി ആലോചിച്ചില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കലാപം നടക്കുന്ന ദില്ലിയുടെ പ്രദേശത്തേക്ക് നിയോഗിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നിയമനം. എന്‍എസ്എക്ക് ജില്ലയുടെ ചുമതല നല്‍കുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാന്‍ ചുമതലപ്പെടുത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയായിരുന്നു. കേന്ദ്രത്തിന്റെ നിർദേശമനുസരിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം രണ്ടുതവണ അജിത് ഡോവല്‍ കലാപ മേഖലയിലെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം രണ്ടുതവണ അജിത് ഡോവല്‍ കലാപ മേഖലയിലെത്തി. പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചു. സുരക്ഷ ഉറപ്പ് നല്‍കി. എല്ലാം ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു.തീര്‍ത്തും അസാധാരണമായ ഇടപെടലാണ് അജിത് ഡോവലിന്റേത് എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പ്രദേശത്തിന്റെ ക്രമസമാധാനം ഒരിക്കലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഏറ്റെടുക്കാറില്ല. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ദില്ലി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദില്ലി പോലീസ്. എന്നിട്ടും അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു.

പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചു. സുരക്ഷ ഉറപ്പ് നല്‍കി. എല്ലാം ഒപ്പിയെടുക്കാന്‍ കാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു. ആദ്യത്തെ ഇടപെടൽത്തന്നെ ഊർജിതമായി. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഡൽഹി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡൽഹി പൊലീസ്. എന്നിട്ടും അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു. ഡൽഹിയിൽ സംഘർഷം നിയന്ത്രണവിധേയമാക്കിയതിൽ ജനങ്ങൾ ഡോവലിന് നന്ദിയും അറിയിച്ചു.

ഞങ്ങള്‍ക്ക് ഈ സമാധാനം തിരിച്ചുകിട്ടിയത് അജിത് ഡോവലിന്റെ ഇടപെടലിലൂടെയാണെന്ന് ബ്രിജ്പുരി പ്രദേശവാസിയായ സുരേഷ് ചൗള പറയുന്നു. അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ മേഖലയില്‍ സുരക്ഷാസൈന്യത്തെ വിന്യസിച്ചതും സമാധാനം പുനസ്ഥാപിക്കാനായതും. കൈയില്‍ ആയുധവും ആസിഡും പെട്രോളുമായി നൂറുകണക്കിന് അക്രമികളാണ് എന്റെ വീടിനുമുന്നിലെത്തിയത്. ഞാനും മക്കളും വിവിധമതസ്ഥരായ അയല്‍ക്കാരുമുള്‍പ്പെടെ അവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാലും വീടിന് അവര്‍ തീയിട്ടതായി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നാട്ടുകാർ നന്ദിയറിയിച്ചു. ദിവസങ്ങളായി മുസ്തഫാബാദിലെ തെരുവില്‍ കനപ്പെട്ട ഭീതിയുടെ നിഴല്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഇതിന് സാധാരണജനങ്ങള്‍ നന്ദിപറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനോടുമാണ്. കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമന്ത്രിക്കും സംഘത്തിനും നന്ദിരേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കാരണമാണ് ഞങ്ങളിന്ന് സമാധാനം ശ്വസിക്കുന്നത് എന്നാണ് സുരേഷ് ചൗളയുടെ മകന്‍ ശശി ചൗളയും പറയുന്നത്.

ഒന്നാം മോദി സര്‍ക്കാരില്‍ സുരക്ഷാ കാര്യങ്ങള്‍ പൂര്‍ണമായും അജിത് ഡോവലിന്റെ നിയന്ത്രണത്തിലായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കി. ദില്ലിയിലെ കലാപമേഖലയില്‍ ഡോവലിനെ വിന്യസിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച പ്രിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.കേരള കേഡറിലുള്ള 1968 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. ഐബി ഡയറക്ടറായിട്ടാണ് അദ്ദേഹം വിരമിച്ചത്. മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഡോവലിനെ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി. ബിജെപി അധികാരത്തിലെത്തിയ ഉടനെ ആയിരുന്നു ഈ നിയമനം.

കലാപ മേഖല ഉള്‍പ്പെടുന്ന പ്രദേശത്തെ ദില്ലി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായികാണ്. ഇദ്ദേഹം വിരമിച്ചിട്ടുണ്ടെങ്കിലും ഒരുമാസം കൂടി സര്‍വീസ് നീട്ടി നല്‍കി. പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കലാപമുണ്ടായത്. ഇതാണ് ഡോവലിന്റെ അതിവേഗ നിയമത്തിന് ഒരു കാരണമായി പറയുന്നത്.ദില്ലിയിലെ പ്രത്യേക സാഹചര്യത്തില്‍ എസ്എന്‍ ശ്രീവാസ്തവയെ പ്രത്യേക കമ്മീഷണറായി നിയോഗിച്ചിട്ടുണ്ട്. അതിന് പുറമെയാണ് അജിത് ഡോവലിന്റെ നിയോഗം. അമിത് ഷായ്ക്ക് കലാപ മേഖലയിലെ മുസ്ലിങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്ന് മോദിക്ക് ബോധ്യമുണ്ട്. ഇതും അജിത് ഡോവലിന്റെ നിയമത്തിന് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീര്‍ ഉള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം നിയോഗിക്കപ്പെട്ട വ്യക്തിയാണ് അജിത് ഡോവല്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരിലെ വിവിധ സംഘങ്ങളെ നേരിട്ട് കണ്ട സമാധാനം ഉറപ്പാക്കാന്‍ നിയോഗിച്ചതും ഇദ്ദേഹത്തെ ആയിരുന്നു. കശ്മീരിലെത്തി റോഡില്‍ നിന്ന് ചായ കുടിക്കുന്ന ഡോവലിന്റെ ചിത്രങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

1971ല്‍ തലശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്ന് കെ കരുണാകരന്‍ നിയോഗിച്ചത് അജിത് ഡോവലിനെ ആയിരുന്നു. പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 33 വര്‍ഷം രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 10 വര്‍ഷം ഐബി ഓപറേഷന്‍ വിങ് തലവനായിരുന്നു.1988ലെ ഖാലിസ്താന്‍ തീവ്രവാദികള്‍ക്കെതിരായ നീക്കം, 1999ലെ അഫ്ഗാനിലെ കാണ്ഡഹാറിലെത്തി ഇന്ത്യക്കാരെ മോചിപ്പിച്ചു, അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചൈനയുമായുള്ള ചര്‍ച്ചയിലെ മുഖ്യ പ്രതിനിധി, 2014ല്‍ ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ മോചിപ്പിച്ചതിന്റെ മിടുക്ക്, ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ മോചിപ്പിച്ചു തുടങ്ങി ഇന്ത്യയുടെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും അജിത് ഡോവലിന്റെ സാന്നിധ്യം തുണയായിരുന്നു.

Top