ഡൽഹി അക്രമികൾക്കു വലിയ തോതിൽ തോക്കും വെടിയുണ്ടകളും.

ന്യുഡൽഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നു. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 പേർക്കെതിരെ കേസെടുത്തതായും 106 പേര്‍ അറസ്റ്റിലായതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ദ്ധിപ്പിപ്പിച്ചിട്ടുണ്ട്. അതേസമയം,​ ഡൽഹിയിലെ അക്രമസംഭവങ്ങളിൽ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തർപ്രദേശിലെ ഇവരുടെ കൂട്ടാളികളും നിരീക്ഷണത്തിലെന്നാണ് വിവരം.

അക്രമങ്ങളിൽ കുറ്റവാളികളായ നാസിർ, എതിരാളിയായ ഇർഫാൻ എന്നിവരുടെ സംഘ‌ത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നു പൊലീസ് പറയുന്നു. സി‌.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അന്വേഷണമെത്തിയതെന്നാണു സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ജാഫറാബാദ്, മൗജ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. നാല് ദിവസമായി ഡൽഹിയിൽ തുടരുന്ന അക്രമങ്ങളിൽ കലാപകാരികൾ 500 റൗണ്ടിനു മുക‌ളിൽ വെടി‌യുതിർത്തിട്ടുണ്ടെന്നാണു വിലയിരുത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമികൾക്കു വലിയ തോതിൽ തോക്കും വെടിയുണ്ടയുമെല്ലാം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.വെടിവയ്പ്, കല്ലേറ്, വാഹനങ്ങൾ കത്തിക്കൽ തുടങ്ങിയവയ്ക്കിടെ ഇവർ സുരക്ഷാ കാമറകളിലും മറ്റും പതിഞ്ഞിട്ടുള്ളതായി റിപ്പോർട്ടുണ്ട്. അക്രമം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ച വാട്‍സാപ് ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണ്. പരിശോധനയിൽനിന്നു രക്ഷപ്പെടുന്നതിനായി അക്രമികൾ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു പ്രവർത്തിക്കുന്നത്. വീടുകളുടെ മുകൾ ഭാഗം, ബാൽക്കണികൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച കല്ലുകളും നാടൻ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Top