ആരാണ് കപിൽ മിശ്ര? ദില്ലി കലാപത്തിന് തീ പകര്‍ന്നത് ആം ആദ്മിയിൽ നിന്നും പുറത്ത് വന്ന ബിജെപി നേതാവ് ?

ന്യുഡൽഹി: എന്താണ് ദില്ലി കലാപത്തിനിടെ ആജീവനാന്തം അധ്വാനിച്ചുണ്ടാക്കിയതെല്ലാം ചൊവ്വാഴ്ച രാത്രി ഏതാനും മണിക്കൂര്‍ കൊണ്ട് നശിച്ചതിന്റെ ഭയപ്പെടുത്തുന്ന കഥയാണ് . ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ന് ഭഗീരഥിവിഹാറില്‍ ഇല്ല. എല്ലാവരും പലായനം ചെയ്തിരിക്കുന്നു. പലരെയും രക്ഷപ്പെടാന്‍ സഹായിച്ചത് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ്. പുറത്തുനിന്നെത്തിയ അക്രമിക്കൂട്ടമാണ് കൊള്ളയും കൊള്ളിവയ്പും നടത്തിയത്.ആരാണ് ദൽഹി കലാപത്തിന്റെ സൂത്രധാരകൻ ?കലാപത്തിന് തീ പകര്‍ന്നവരില്‍ പ്രധാനി ബിജെപി നേതാവ് കപില്‍ മിശ്രയാണ് എന്നാണ് ആരോപണം .

കപിലിന്റെ കലാപാഹ്വാനത്തിന് പിന്നാലെ ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വടക്കന്‍ ദില്ലിയില്‍ വ്യാപക അക്രമം അഴിച്ചു വിട്ടത് എന്നാണ് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത് . ദില്ലിയിൽ വലിയൊരു ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാവാണോ ഈ കപിൽ മിശ്ര? വർഗീയ പരാമർശങ്ങൾ വാർത്തകളിൽ ഇടം നേടുന്ന ഈ ബിജെപി നേതാവ് തന്റെ രാഷ്ട്രീയ പ്രവേശനം തുടങ്ങുന്നത് ആം ആദ്മിയിലൂടെയാണ്. ദില്ലി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്നും ബിരുദം നേടിയ കപിൽ മിശ്ര അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ, ഗ്രീൻ പീസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ നയരൂപീകരണ, പ്രചാരണ യജ്ഞങ്ങളിൽ കപിൽ മിശ്ര ഭാഗമായിരുന്നു.

തുടർച്ചയായ വിദ്വേഷ പ്രസംഗങ്ങളിൽ കൂടി വാർത്തകളിൽ ഇടം നേടിയ നേതാവാണ് കപിൽ മിശ്ര. വടക്ക് കിഴക്കൻ ദില്ലിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പരാമർശം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്. ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന് 3 ദിവസത്തെ സമയം നൽകുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ഇടപെടുമെന്നും ആരു പറഞ്ഞാലും കേൾക്കില്ലെന്നുമായിരുന്നു കപിൽ മിശ്രയുടെ വാക്കുകൾ. ജാഫ്രാബാദിൽ മറ്റൊരു ഷഹീൻബാഗ് ഉണ്ടാകുന്നത് തടയാൻ എല്ലാവരും ഒത്തു ചേരണമെന്ന കപിൽ മിശ്രയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂത്ത് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ് 39കാരനായ കപിൽ മിശ്ര. ഇദ്ദേഹത്തിന്റെ അമ്മ ദില്ലി കോർപ്പറേഷനിലെ മുൻ ബിജെപി മേയറായിരുന്നു. അച്ഛൻ രാമേശ്വർ മിശ്ര മുൻ സോഷ്.യലിസ്റ്റ് നേതാവും എഴുത്തുകാരനും ചിന്തകനുമൊക്കെയാണ്.

ഇന്ത്യാ എഗൈൻസ്റ്റ് കറപ്ഷൻ എന്ന മൂവ്മെന്റിൽ വെച്ചായിരുന്നു കപിൽ മിശ്ര അരവിന്ദ് കെജ്രിവാളുമായി പരിചയപ്പെടുന്നതും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നതും. 2010ലെ ദില്ലി കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ വ്യാപകമായ അഴിമതിയുണ്ടെന്ന പരാതി ആദ്യം ഉയർത്തിയവരിൽ ഒരാൾ കപിൽ മിശ്രയായിരുന്നു. 2013ൽ ആം ആദ്മി നേരിട്ട കന്നി തിരഞ്ഞെടുപ്പിൽ കപിൽ മിശ്രയ്ക്ക് അവസരം ലഭിച്ചു. കാരവാൽ നഗറിൽ നിന്നും മത്സരിച്ച മിശ്ര ബിജെപിയുടെ മോഹൻ സിംഗിനോട് 3000 വോട്ടുകൾക്ക് തോറ്റു. 2015ൽ ഇതേ സീറ്റിൽ 44,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കപിൽ മിശ്ര വിജയിച്ചത്.


ആം ആദ്മി സർക്കാരിലെ ജലം, ടൂറിസം, ഗുരുദ്വാര തിരഞ്ഞെടുപ്പ്, കല, സാസ്കാരികം, ഭാഷ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കപിൽമിശ്ര. വാട്ടർ ടാങ്ക് അഴിമതിയിൽ ഷീലാ ദീക്ഷിതിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയത് കപിൽ മിശ്രയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ 2017ൽ പാർട്ടി നേതൃത്വവുമായി കപിൽ മിശ്ര ഇടഞ്ഞു. അരവിന്ദ് കെജ്രിവാൾ 2കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കപിൽ മിശ്ര ആരോപിച്ചു. ഈ കേസിൽ പിന്നീട് ലോകായുക്ത കെജ്രിവാളിന് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് മന്ത്രിസഭയിൽ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കപിൽ മിശ്രയെ പുറത്താക്കി.

ഈ സംഭവത്തിന് ശേഷം കപിൽ മിശ്ര ബിജെപി നേതാക്കളുമായി അടുത്തു. എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം എന്ന പേരിൽ പ്രചാരണം ആരംഭിച്ചു. പ്രധാനമന്ത്രി ഐഎസ്ഐ ഏജന്റാണെന്ന മിശ്രയുടെ പരാമർശം രണ്ട് വർഷം പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രിക്കെതിരായ പ്രചാരണങ്ങളെ ചെറുക്കാൻ കപിൽ മിശ്ര തന്നെ രംഗത്ത് വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തിയതോടെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി വന്നു. 2019 ഓഗസ്റ്റ് 2ന് മിശ്രയുടെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടു. തൊട്ടടുത്ത ദിവസം ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. തുടർന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎ സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അതേസമയം ഡല്‍ഹി കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. 1984 ലെ സിഖ് കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കലാപം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി യുദ്ധകാലാടിസ്ഥാനത്തില്‍ അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ മേഖലകള്‍ സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അതിനിടെ ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടെ ഐബി ഓഫീസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് എത്തിയിരുന്നു . ഐബി ഓഫീസര്‍ അങ്കിത് വര്‍മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനാണെന്ന് കപില്‍ മിശ്ര ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. അങ്കിതിന്‍റെ കൊലപാതകത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്‍റെ പിതാവും രംഗത്ത് എത്തിയിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ ഒരു നേതാവ് അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളിയെന്നാണ് പിതാവ് രവീന്ദര്‍ ശര്‍മ ആരോപിക്കുന്നത്. രവീന്ദര്‍ ശര്‍മയും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ്. ഇന്‍റലിജന്‍സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്‍റായ അങ്കിത് ശര്‍മയുടെ മൃതദേഹം ഒരു അഴുക്ക് ചാലില്‍ നിന്നായിരുന്നു കണ്ടെടുത്തത്.

ചൊവ്വാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് ജാഫ്റാബാദ് വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അങ്കിത് ശര്‍മയെ ചാന്ദ് ബാഗ് പാലത്തിന് സമീപത്ത് വച്ച് ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. കല്ലേറില്‍ പരിക്കേറ്റാണ് ഐബി ഉദ്യോഗസ്ഥന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം. അങ്കിത് കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2017ലാണ് അങ്കിത് ഡ്രൈവറായി ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേരുന്നത്. ഐബി ഉദ്യോസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സര്‍ക്കാരിലേയും കേന്ദ്ര സര്‍ക്കാരിലേയും ഉദ്യോഗസ്ഥര്‍ ഐബി ഉദ്യോഗസ്ഥന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഐബി ഓഫീസറുടെ മരണവം പരാമര്‍ശിച്ചത്.

കലാപക്കേസില്‍ അഡ്വക്കേറ്റ് സുബൈദാ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രത്യേക ഹെല്‍പ്പ് ലൈന്‍ തുറക്കാന്‍ കഴിയുമോയെന്ന് ഡല്‍ഹി സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ഉന്നതര്‍ താഴെത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതിയും വിമര്‍ശിച്ചു. പൊലീസിന്റെ പ്രഫഷണലിസം ഇല്ലാതായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റീസ് കെ എം ജോസഫ് പറഞ്ഞു. കലാപങ്ങള്‍ക്ക് കാരണം പൊലീസാണെന്നും പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

Top