രാത്രിയുടെ മറവിൽ നടന്നതു ക്രൂരമായ അതിക്രമം.വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്. എയിംസിലെത്തി പ്രിയങ്ക.പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ

ന്യുഡൽഹി :ജെഎൻയുവിൽ വിദ്യാർഥികളെ മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിച്ച സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം അർധരാത്രി പിന്നിട്ടു.ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികള്‍ക്ക് നേരെ എ.ബി.വി.പി ആക്രമണം. തലക്ക് പരിക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വിദ്യാർഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഡൽഹി പൊലീസ് ആസ്ഥാനത്തും എയിംസ് ആശുപത്രിക്കു മുൻപിലുമാണു വിദ്യാർഥികൾ തമ്പടിച്ചു പ്രതിഷേധിക്കുന്നത്. ജെഎൻയു വിദ്യാർഥികൾക്കു പിന്തുണയുമായി ജാമിയ മില്ലിയ വിദ്യാർഥികളും നിരവധി നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമത്തിൽ പരുക്കേറ്റ് എയിംസിൽ ചികിത്സയിൽ കഴിയുന്നവരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.ഇരുമ്പുകമ്പികളും ചുറ്റികയുമായി ക്യാംപസിൽ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാർഥികൾക്കു നേരെ മർദനം അഴിച്ചുവിട്ടത്. പരിസരത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി മാറി.അക്രമികളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയെങ്കിലും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വൈസ് ചാൻസലറോടും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിർദേശിച്ചതായും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്‌എസുമാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ജെഎൻയുവിലെ ആക്രമണങ്ങൾ ഞെട്ടലുണ്ടാക്കിയെന്നും എത്രയും വേഗം അക്രമം അവസാനിപ്പിച്ച് ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് തയാറാകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിൽ ആവശ്യപ്പെട്ടു.

സർവകലാശാല ക്യാംപസിൽ വിദ്യാർഥികൾക്കു സുരക്ഷിതത്വം ഇല്ലെങ്കിൽ നമ്മുടെ രാജ്യം എങ്ങനെയാണു പുരോഗമിക്കുകയെന്നും കേജ്‌രിവാൾ ചോദിച്ചു. ജെഎൻയു ക്യാംപസിൽ ഉണ്ടായ ആക്രമണത്തിൽ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. അധ്യാപകര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ക്യാംപസിന് പുറത്തുനിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഫീസ് വര്‍ധനയ്ക്കെതിരെ സമരം നടത്തിയവരാണ് ആക്രമിക്കപ്പെട്ടത്.


ഞായറാഴ്ച വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. 50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. തന്നെ സംഘം മാരകമായി ആക്രമിച്ചെന്ന് ഐഷി ഘോഷ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഐഷി അടക്കമുള്ള വിദ്യാര്‍ഥികളെ ഡല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പ്രവേശിപ്പിച്ചു.

Top