പ്രതിഷേധം കനക്കുന്നു !!കെ.സി വേണുഗോപാല്‍ അറസ്റ്റില്‍; ചെന്നൈയില്‍ 600 പേര്‍ക്കെതിരെ കേസ്

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറസ്റ്റിലായി അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലക്‌നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്താകമാനം 3500 ലധികം ആളുകള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരില്‍ 200 പേര്‍ ലക്‌നൗവില്‍ കസ്റ്റഡിയിലാണ്. മംഗുളൂരുവിലും ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.

പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ മംഗളൂരുവിൽ രണ്ടു പേരും ലക്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവിൽ കര്‍ഫ്യു പ്രഖ്യാപിച്ചു. ലക്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14 ജില്ലകളിലും മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലകളിലും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്താകമാനം 3500ലധികം ആളുകൾ പൊലീസ് കസ്റ്റഡിയിലാണ്. മംഗളൂരുവിൽ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്. അലിഗഡിൽ ജില്ലാ മജിസ്ട്രേറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കുകിഴക്കൻ ഡൽഹിയിൽ 12 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തർപ്രദേശ്, ഡൽഹി, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. മധ്യപ്രദേശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് പൊലീസിന് ജാഗ്രതാനിര്‍‌ദേശം നൽകിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്താകമാനം പരക്കുന്നു. ഡൽഹി ജുമാ മസ്ജിദിനു മുൻപിൽ ഭീ ആർമി അംഗങ്ങൾ വൻ പ്രതിഷേധം ഉയർത്തി. ജുമാ മസ്ജിദിൽ നിന്ന് ഇന്ത്യാഗേറ്റിലേക്ക് മാർച്ചിന് നീക്കമെന്നാണ് സൂചന. പൊലീസ് റോഡുകൾ അടച്ചു, സുരക്ഷാസംവിധാനം ശക്തമാക്കി. ഡൽഹിയിൽ വടക്കു കിഴക്കൻ ഭാഗത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇവിടെ രണ്ടു ദിവസം മുൻപ് വലിയ അക്രമസംഭവങ്ങൾ നടന്നിരുന്നു. ഈ ഭാഗത്ത് 12 പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലുള്ള പ്രദേശത്ത് പൊലീസ് ഫ്ളാഗ് മാർച്ച് നടത്തി. ജന്തർ മന്തിറിൽ പ്രതിഷേധ പ്രകടനം നടത്താൻ ഭീ ആർമി അംഗങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. ചുവപ്പു കോട്ടയുടെ സമീപത്ത് സെക്ഷൻ 144 നിലനിൽക്കുകയാണ്. പ്രതിഷേധക്കാർ സംഘടിക്കാൻ സാധ്യതയുള്ള ഭാഗങ്ങളിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കയാണ്. രാവിലെ ഇൻറർനെറ്റ് നിരോധനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതു നീക്കി.

Top