പൗ​ര​ത്വ നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ “പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന​വ​രെപോ​ലെ’! ബി​ജെ​പി എംപിക്കെതിരെ പ്രതിഷേധം.

ബം​ഗ​ളൂ​രു:ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​ത് നി​ര​ക്ഷ​ര​രും പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന​വ​രു​മാ​ണെ​ന്ന് ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ. ബം​ഗ​ളൂ​രു​വി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ റാ​ലി​യി​ലാ​യി​രു​ന്നു തേ​ജ​സ്വി​യു​ടെ പ​രാ​മ​ർ​ശം. ബം​ഗ​ളൂ​രു​വി​ലെ ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, അ​ഭി​ഭാ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ, റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ എ​ല്ലാ​വ​രും ഈ ​റാ​ലി​യി​ൽ ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്നു.

എ​ന്നാ​ൽ നി​ര​ക്ഷ​ര​രു​ടെ നെ​ഞ്ച് മു​റി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​വ​യ്ക്കു​ള്ളി​ൽ ര​ണ്ട് വാ​ക്കു​ക​ൾ പോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. ഇ​വ​ർ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന​വ​രെ പോ​ലെ​യാ​ണ്. ഇ​വ​രാ​ണ് പൗ​ര​ത്വ നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​തെ​ന്നും തേ​ജ​സ്വി കൂ​ട്ടി​ച്ചേ​ർ​ത്തു.ബം​ഗ​ളൂ​രു സൗ​ത്തി​ൽ​നി​ന്നു​ള്ള എം​പി​യാ​യ തേ​ജ​സ്വി​യു​ടെ ഈ ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top