ജെഎന്‍യുവില്‍ പാകിസ്ഥാന്‍ മുദ്രാവാക്യം വിളിച്ചത് എബിവിപി: വെളിപ്പെടുത്തലുമായി നേതാക്കള്‍, സംഘപരിവാറിന്റെ വാദം പൊളിഞ്ഞു

ഡല്‍ഹി: ജെഎന്‍യുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് തങ്ങളാണെന്ന് മുന്‍ എബിവിപി നേതാക്കളുട വൈളിപ്പെടുത്തല്‍. 2016 ല്‍ എബിവിപി പ്രവര്‍ത്തകരും അനുഭാവികളും തന്നെയാണ് മുദ്രാവാക്യം വിളിച്ചത്. ജെഎന്‍യുവിലെ എബിവിപി മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യയും മുന്‍ ജോയിന്റ് സെക്രട്ടറി പ്രതീപ് നഗര്‍വാളുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ, സംഘപരിവാറിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും പൊലീസിന്റേയും വാദങ്ങള്‍ പൊളിയുകയാണ്.

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സംഘപരിവാര്‍-പൊലീസ് കള്ളക്കളിയെ പൊളിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കേസിനു കാരണമായ വീഡിയോ ദൃശ്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് എബിവിപി നേതാക്കളാണെന്ന് ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എബിവിപിയിലെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാക്കളാണ് ജതിന്‍ ?ഗൊരയ്യയും പ്രതീപ് നഗര്‍വാളും. ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുലയുടെ മരണത്തിന് അസാധാരണ തോതില്‍ മാധ്യമശ്രദ്ധ ലഭിച്ചതിനെത്തുടര്‍ന്ന് വിഷയം വഴിതിരിച്ചു വിടാനാണ് ജെഎന്‍യുവില്‍ രാജ്യദ്രോഹവിവാദം എബിവിപി ഉണ്ടാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി. രോഹിത് വെമുല മരിച്ചതിനു പിന്നാലെ വിദ്യാര്‍ഥി പ്രക്ഷോഭം ഉയര്‍ന്ന സമയങ്ങളില്‍ ബിജെപിയെയും സര്‍ക്കാരിനെയും ന്യായീകരിച്ച് ടിവി ചര്‍ച്ചകളില്‍ സംസാരിക്കാന്‍ തങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ അതിന് വിസമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ പൊലീസ് ഭാഷ്യം അപ്പടി റിപ്പോര്‍ട്ട് ചെയ്ത സീ ന്യൂസ് ചാനലുമായി സംവാദത്തിന് തയ്യാറാണെന്നും ജതിന്‍ ഗൊരയ്യ പറഞ്ഞു.

Top