ഗെയിൽ പൈപ്പ് ലൈൻ ;മുക്കത്ത് പ്രതിഷേധക്കാരും,പൊലീസും തമ്മിൽ ഏറ്റുമുട്ടി.

മുക്കം : ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ മുക്കത്ത് വീണ്ടും സംഘർഷം .വൈകിട്ട് മുക്കം പോലീസ് സ്‌റ്റേഷനു മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു.പ്രതിഷേധക്കാരും,പൊലീസും തമ്മിൽ ഏറ്റുമുട്ടി.

സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് നാട്ടുകാര്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിച്ചു. ചിതറിയോടിയ പ്രതിഷേധക്കാര്‍ പോലീസിനു നേരെ തിരിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ മോയിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനു മുന്നിൽ ഉപവാസം നടത്തി.അതോടെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.

പദ്ധതി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ടു മണ്ണുമാന്തിയന്ത്രങ്ങള്‍ സമരക്കാര്‍ നശിപ്പിച്ചിരുന്നു. പോലീസ് വാഹനങ്ങളും സമരക്കാര്‍ അടിച്ചു തകര്‍ത്തു . നടു റോഡില്‍ തീയിട്ടു റോഡ് ഉപരോധിക്കുകയും ചെയ്തു.എസ് ഡി പി ഐ , പോപ്പുലര്‍ ഫ്രണ്ട് , ജമാ അത്തെ ഇസ്‌ലാമി ,വെല്‍ഫെയര്‍ പാര്‍ട്ടി , തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

Top