കുനൂർ ഹെലികോപ്റ്റർ അപകടം: ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർക്ക് രാജ്യം വിട നൽകി

ന്യൂഡൽഹി:കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർക്ക് രാജ്യം വിട നൽകി. സംസ്‌കാര ചടങ്ങുകൾ ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയറിൽ പുരോഗമിക്കുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി, എൻഎസ്എ അജിത്ത് ഡോവൽ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം ഒരുവർഷമായി സൈനിക പരിഷ്‌കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർ. 1990 ലാണ് ജമ്മു കശ്മീർ റൈഫിൾസിൽ ജോലി ആരംഭിച്ചത്. ഇന്ത്യയുടെ കസാഖ്‌സ്താനിലെ സൈനിക നടപടിയിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

അതേസമയം, സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യbt മധുലിക റാവത്തിന്റെ സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും. ഇവരുടെയും ലാൻസ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇവരുടെ സംസ്‌കാരച്ചടങ്ങുകൾ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നടത്തുമെന്ന് കരസേന അറിയിച്ചു. അതുവരെ മൃതദേഹങ്ങൾ സേനാ ആശുപത്രിയിൽ സൂക്ഷിക്കും.

Top