സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോൾ ഇല്ലെന്ന സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. ട്രാൻസ്‌ജെൻഡർ അനന്യ കുമാരിയുടെ മരണം ഉന്നയിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോൾ വേണമെന്ന് ചൂണ്ടിക്കാണിച്ച് കെ.ശാന്ത കുമാരിയാണ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സംസ്ഥാനത്ത് നിലവിൽ പ്രോട്ടോക്കോൾ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ചികിത്സാ പിഴവ് അർക്കം പരിഹരിക്കേണ്ടത് സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും വിശദീകരിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. ഈ വിദഗ്ധ സമിതിയിൽ ട്രാൻസ്‌ജെൻഡർ പ്രതിനിധിയും ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.