കോട്ടയം :ദിലീപിനെ കുടുക്കിയത് എഡിജിപി ബി സന്ധ്യ തന്നെയെന്ന് പി.സി.ജോർജ് . വനിതാ കമ്മീഷനും, എഡിജിപി ബി സന്ധ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ചോദ്യം ചെയ്യാന്‍ ഒരു വനിതാ കമ്മീഷനും അധികാരമില്ല. ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിക്ക് തട്ടുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിലും, ദിലീപിനെ കുടുക്കിയതിലും എഡിജിപി ബി. സന്ധ്യക്ക് പങ്കുണ്ട്. ഈ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജോര്‍ജ്ജിന്റെ ഇന്നത്തെ പരാമര്‍ശങ്ങളും. ദിലീപിനും ഒരു അമ്മയും ഭാര്യയും മകളും ഉണ്ടെന്ന് ഇരയായ നടിയുടെ അമ്മ ഓര്‍ക്കണം.
ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജ്ജിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്മീഷന്റെ ഈ നടപടിയാണ് ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. നേരത്തെ നിരവധി തവണ കമ്മീഷനേയും കമ്മീഷന്‍ അധ്യക്ഷയേയും രൂക്ഷമായ ഭാഷയില്‍ ജോര്‍ജ്ജ് വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ കമ്മീഷന് തന്നെ ഒരുചുക്കും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജോര്‍ജ്ജ്.
ജോര്‍ജ്ജിന്റെ ഇത്തരം പരസ്യമായ പരാമര്‍ശങ്ങളെ കഴിഞ്ഞ ദിവസം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. ജോര്‍ജ്ജ് എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും ജോര്‍ജ്ജിനെതിരെ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ക്കെതിരെയും ജോര്‍ജ്ജ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പി.സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞു. പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ജോര്‍ജിന്റെ രംഗത്തെത്തിയത്.യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നത്. പല തവണ തോറ്റവരെയല്ല കമ്മീഷന്റെ തലപ്പത്ത് ഇരുത്തേണ്ടത്. തനിക്കെതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.