ഗള്‍ഫില്‍ ജോലികിട്ടുക ഇനി പ്രയാസമാണെന്ന് പ്രമുഖ വ്യവസായി യൂസഫലി; ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അവസ്ഥ

തിരുവനന്തപുരം: വിദ്യാഭ്യാസമുള്ളവര്‍ക്ക് ഗള്‍ഫില്‍ ഇനി ജോലി കിട്ടുക പ്രയാസമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ദൂരവ്യാപക പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്.

ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഹര്‍ത്താലാണെന്ന് അറിയുമ്പോഴുള്ള അവസ്ഥ അതി ഭീകരമാണ്. വീട്ടിലെത്താന്‍ കഴിയാത്ത അവസ്ഥ. പിന്നെ വിമാനത്താവളത്തില്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. അതുകൊണ്ട് ഹര്‍ത്താല്‍ നടത്തുന്നവര്‍ 24 മണിക്കൂര്‍ മുമ്പേ പ്രഖ്യാപിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ സാമ്പത്തിക കണക്കില്‍ കേരളം ഇരുപതാമതാണ്. കേരളം പുറകോട്ട് പോയതില്‍ ദു:ഖമുണ്ട്. ഇരുപതാം സ്ഥാനം ഒന്നോ, രണ്ടോ ആക്കാനുള്ള ശ്രമമാണ്. അതിന് ലോക കേരള സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിയമസഭയില്‍ വരുമ്പോള്‍ വേഗം പാസാക്കണമെന്നും യൂസഫലി പറഞ്ഞു.

എല്ലാ ഗള്‍ഫ് രാജ്യങ്ങളും സ്വദേശികള്‍ക്ക് ജോലി നല്‍കി തുടങ്ങിയതോടെ വിദേശികളുടെ സാദ്ധ്യത കുറയുന്നെന്ന് വ്യവസായി രവി പിള്ള പറഞ്ഞു. സൗദിയില്‍ ലെവി സംവിധാനം ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ വലിയ തുക അടയ്‌ക്കേണ്ടി വരുന്നു. ഇതുകൊണ്ട് ധാരാളം പേര്‍ അവിടെ നിന്ന് മടങ്ങിവരികയാണ്. തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്കേ ഇനി ഗള്‍ഫില്‍ ജോലി കിട്ടുകയുള്ളൂ. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ധാരാളം മലയാളികള്‍ തയ്യാറാണ്. അതിന് എന്‍.ആര്‍.ഐയുടെ സംഗിള്‍ വിന്‍ഡോ സംവിധാനം ഉണ്ടാവണമെന്നും രവി പിള്ള

ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ ആയിരം പഞ്ചായത്തില്‍ എന്‍.ആര്‍.ഐ കോ ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങണമെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. മടങ്ങിവരുന്നവര്‍ രോഗവുമായാണ് വരുന്നത്. സമ്പാദ്യം മുഴുവന്‍ ചികിത്സയില്‍ തീരുന്നു. അതിനാല്‍ ഗള്‍ഫ് മലയാളിക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫി ജോലി ചെയ്യാന്‍ പോകുന്ന സ്ത്രീകള്‍ക്ക് അവിടുത്തെ രീതിയെപ്പറ്റി പരിശീലനം നല്‍കണമെന്നാണ് നടി രേവതി പറഞ്ഞത്. നഴ്‌സെന്നും പറഞ്ഞ് കൊണ്ടുപോയിട്ട് വീട്ട് ജോലി ചെയ്യിക്കുന്നു. സാമ്പത്തികമായും മാനസികമായും അവര്‍ തകര്‍ന്ന് പോകുന്നു എന്നും രേവതി.

Top