കൊച്ചി: ഗെയിലിലെ യുഡിഎഫിന്റെ ഇരട്ടത്താപ്പ് പുറത്ത്. ഗെയിലിന്റെ പൈപ്പ്ലൈന്‍ ഇടുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമായി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. (2014 ല്‍ പറഞ്ഞത്)ഭൂമിയുടെ വിപണിവിലയുടെ അഞ്ചിരട്ടി കണക്കാക്കി അതിന്റെ പത്തു ശതമാനമായിരിക്കും നഷ്ടപരിഹാരം. മറ്റു സംസ്ഥാനങ്ങളില്‍ വിപണി വിലയുടെ പത്തു ശതമാനമാണു നഷ്ടപരിഹാരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ ഗെയില്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ കാണാം:
ഗെയില്‍ ഗ്യാസ് പദ്ധതിക്കെതികരായി പ്രാദേശികമായി ഉയര്‍ന്നവന്ന സമരത്തെ വര്‍ഗീവല്‍ക്കരിച്ച് ആളിക്കത്തിക്കാന്‍ യുഡിഎഫ് നേതാക്കളടെ നീക്കം. ഗെയില്‍ പദ്ധതിക്കെതിരായി നടത്തുന്ന തെറ്റായ പ്രചരണം ഏറ്റുപിടിച്ചാണ് കേരളത്തിന്റെ വികസനം അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.യുഡിഎഫ് ഭരണകാലത്ത് ഗെയില്‍ പദ്ധതിയെ ന്യായികരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പ്രകൃതി വാതക പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിനുള്ള ഏറ്റവും അപകട സാധ്യത കുറഞ്ഞ മാര്‍ഗമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നാണ് എംഎല്‍എമാരുട ചോദ്യത്തിന് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇരുപത് വര്‍ഷം കൊണ്ട് എണ്ണായിരത്തോളം കിലോമീറ്റര്‍ ദൂരത്തില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരിടത്തുപോലും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഗെയില്‍ ഗ്യാസ് ലൈന്‍ പദ്ധതിക്കെതിരായുണ്ടായ പ്രതിഷേധത്തെ ആളിക്കാത്തിക്കാന്‍ മുന്‍ നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ വിഴുങ്ങുകയായിരുന്നു. അതേ സമയം ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. നവംബര്‍ ആറിന് കോഴിക്കോട് കലക്ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗം ചേരും.കൂടാതെ ഗെയില്‍ അധികാരികളും തിരുവമ്പാടി എം എല്‍ എ ജോര്‍ജ് എം തോമസുമായി ചര്‍ച്ച നടത്തും