മഹാരാഷ്ട്രയിലെ 50 കോണ്‍ഗ്രസ് എന്‍സിപി എം.എല്‍എമാരെ ബിജെപി റാഞ്ചി!..കോണ്‍ഗ്രസ് വിമുക്തഭാരതം ലക്ഷ്യമാക്കി കമല ഓപ്പറേഷന്‍ തുടരുന്നു.

മുംബൈ :കോണ്‍ഗ്രസ് വിമുക്തഭാരതം ലക്ഷ്യമാക്കി കമല ഓപ്പറേഷന്‍ തുടരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി നാല് എം.എല്‍.എമാര്‍ ഉടൻ ളെ ബി.ജെ.പിയില്‍ ചേരും.നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി)യില്‍ നിന്ന് മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസില്‍ നിന്ന് ഒരു എം.എല്‍.എയും ബുധനാഴ്ച ബി.ജെ.പിയില്‍ ചേരുമെന്ന് സീ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്‍.സി.പിയിലെ ശിവേന്ദ്ര സിംഗ് രാജെ ഭോസ്‌ലെ, വൈഭവ് പിചാദ് , സന്ദീപ് നായിക്, കോണ്‍ഗ്രസിലെ കാലിദാസ് കൊലാബ്കര്‍ എന്നിവരാണ് നാളെ മുംബൈയിലെ ഗര്‍വെയര്‍ ക്ലബ് ഹൗസില്‍ വച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുക. ഇവര്‍ക്കൊപ്പം എന്‍.സി.പിയില്‍ നിന്ന് നിരവധി പ്രവര്‍ത്തകരും ബി.ജെ.പിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ്, യഥാര്‍ത്ഥ പ്രശ്‌നമറിയാന്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലേക്ക് നോക്കാനാണ് പവാറിനോട് ആവശ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിലെയും എന്‍.സി.പിയിലേയും നിരവധി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചുരുക്കം ചിലരെ മാത്രമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന്റെത് അടക്കം അന്വേഷണം നേരിടുന്നവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നില്ല. തങ്ങള്‍ ആരെയും ക്ഷണിക്കുകയോ ആരുടെയും പിന്നാലെ പോവുകയോ ചെയ്തിട്ടില്ല. അവര്‍ സ്വയം ബി.ജെ.പിയിലേക്ക് വന്നതാണെന്നും ഫഡ്‌നവീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍.സി.പി മുംബൈ മേഖലയിലെ പ്രമുഖ നേതാവ് സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. എന്‍.സി.പി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ തത്സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇവര്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് സുചന.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top