
പനാജി :ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളനേതൃത്വത്തന്റെ വന്‍ പടയും .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസത്തെ പ്രചരണ പരിപാടികള്‍ക്ക് പുറമേ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ക്രോഡീകരിക്കാന്‍ ഗോവയുടെ ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാലിനൊപ്പമാണ് കേരളത്തില്‍ നിന്നും നേതാക്കള്‍ എത്തിയിട്ടുള്ളത്. എ.ഐ.സി.സി. നിരീക്ഷകനായ ബെന്നി ബെഹ്‌നാന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, റോജി ജോണ്‍ എം.എല്‍.എ, മാത്യു കുഴല്‍നാടന്‍, പഴകുളം മധു എന്നിവരാണ് ഗോവയില്‍ ഉള്ളത്. വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് നേതാക്കള്‍ ഏകോപിപ്പിക്കുന്നത്. ഫെബ്രുവരി 4 നാണ് തെരഞ്ഞെടുപ്പ്.