വിഗ്രഹത്തെ അണിയിക്കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട, സ്വര്‍ണാഭരണങ്ങള്‍ പിന്നെ രണ്ടരക്കോടിയുടെ നോട്ടുകളും!

വിശാഖപട്ടണം: വിജയദശമി ആഘോഷിക്കുന്നതിനായി മിക്ക ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ ഒരു ക്ഷത്രത്തില്‍ നവരാത്രി ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് വിശ്വാസികള്‍. ക്ഷേത്രവും ദേവീവിഗ്രഹവും അലങ്കരിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും. വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികള്‍ കൊണ്ട് അമ്മാനമാടിയുള്ള ഈ നവരാത്രി ആഘോഷം.

വിഗ്രഹത്തെ അണിയിക്കാനായി നാലരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് ഈ വര്‍ഷം മാത്രം വഴിപാടായി ലഭിച്ചത്. ഇതിന് പുറമെ ക്ഷേത്രം അലങ്കരിക്കാന്‍ വേണ്ടി രണ്ടരക്കോടി രൂപയുടെ കറന്‍സി നോട്ടുകളും ലഭിച്ചു. കഴിഞ്ഞ ദിവസം പ്രത്യേക പൂജകള്‍ക്ക് ശേഷം ദേവീവിഗ്രഹത്തില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാടയും ചാര്‍ത്തി. ദേവീ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല വിദേശ കറന്‍സികളും ഇതിനായി ഉപയോഗിക്കാറുണ്ട്. ഈ വര്‍ഷം നവരാത്രി പൂജകളോടനുബന്ധിച്ച് ഇരുനൂറോളം ഭക്തരാണ് സ്വര്‍ണവും പണവും വഴിപാടായി സമര്‍പ്പിച്ചതെന്നാണ് വിവരം. 140 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്.

Top