സിനിമാ രംഗത്തെ ചിലര്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു; ഗോകുല്‍ സുരേഷ്

സൗന്ദര്യവും കഴിവുമുണ്ടായിട്ടും സിനിമയില്‍ വേണ്ടത്ര തിളങ്ങാന്‍ കഴിയാത്ത താരപുത്രനാണ് ഗോകുല്‍ സുരേഷ്. കൈ നിറയെ ചിത്രങ്ങളുണ്ടെങ്കിലും അവയൊന്നും അത്ര വിജയമാകാറില്ല. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ കൂടിയായ ഗോകുല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നല്ല സിനിമകളില്‍ അവസരം ലഭിക്കുന്നത് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ തടയുന്നുണ്ട്. പലരും പല കളികളും കളിക്കുന്നുണ്ട്.

ഞാന്‍ ആഗ്രഹിക്കുന്നത് പോലെയുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരാതിരിക്കാന്‍ കാരണം അതാണെന്നും ഗോകുല്‍ വെളിപ്പെടുത്തി. ആരൊക്കെയാണ് അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമായി അറിയില്ല. ചിലരുടെയൊക്കെ പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ അതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്വയം കഴിവ് തെളിയിക്കാനാണ് ശ്രമിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുണ്‍ ഗോപിയെയും പ്രണവിനെയും പരിചയപ്പെടാനും സുഹൃത്തുക്കളാവാനും കഴിഞ്ഞു. മാസ്റ്റര്‍പീസില്‍ മമ്മൂട്ടിയെ പോലെ വലിയ നടനൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നും ഗോകുല്‍ പറഞ്ഞു. ഇളയരാജ, സായാഹ്ന വാര്‍ത്തകള്‍, ഉള്‍ട്ട, പപ്പു എന്നിവയാണ് ഗോകുലിന്റെ പുതിയ ചിത്രങ്ങള്‍.

Top