സ്വര്‍ണ്ണത്തിന് തിളക്കം കുറയുന്നു; പവന് 21,520 രൂപയായി

GOLD_BANGLES_1103391

സ്വര്‍ണ്ണത്തിന് വില കൂടിയാലും കുറഞ്ഞാലും വാങ്ങിച്ചല്ലേ പറ്റൂ എന്ന അവസ്ഥയാണ്. സ്വര്‍ണ്ണം വിവാഹത്തിന് അവിഭാജ്യഘടകമാണല്ലോ. അതുകൊണ്ടുതന്നെ സ്വര്‍ണ്ണത്തിന് വില കുറഞ്ഞോ കൂടിയോ എന്നാണ് എല്ലാവരും ഓരോ ദിവസവും നോക്കുന്നത്. ആഭരണ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്, സ്വര്‍ണ്ണത്തിന് വില കുറഞ്ഞു.

ശനിയാഴ്ച 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് കുറഞ്ഞത്. 21,520 ആണ് ഇപ്പോഴത്തെ വില. നാല് ആഴ്ച കൊണ്ട് 1,040രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ 30ന് ഒരു വര്‍ഷത്തെ ഏറ്റവും കൂടിയ വില എന്ന 22,560 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. അവിടെ നിന്നാണ് തിയെ കുറഞ്ഞ് കുറഞ്ഞ് ഒന്നരമാസത്തെ ഏറ്റവും വലിയ താഴ്ചയില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഡിമാന്റ് കുറഞ്ഞതോടെയാണ് വില താഴേക്ക് പതിച്ചത്.

അമേരിക്കയില്‍ പലിശ നിരക്കുകള്‍ ഉയരുമെന്ന ആശങ്കയാണ് വിലയിടിവിന് കാരണം. പലിശ നിരക്ക് കൂടുന്നതോടെ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് കുറയും

Top