പൊന്നാനിയിലെ അത്ഭുതക്കാറ്റില്‍ കല്യാണ വീട്ടില്‍ വരുന്നവരുടെ ആഭരണം നിറം മാറി

പൊന്നാനിയിലെ അത്ഭുതക്കാറ്റില്‍ കല്യാണ വീട്ടില്‍ വരുന്നവരുടെ ആഭരണം നിറം മാറി .പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ്‌ ഭാഗത്ത്‌ താമസിക്കുന്ന മേത്തി ഹനീഫയുടെ വീട്ടില്‍ നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ വെള്ളി നിറത്തിലേക്ക്‌ മാറുകയായിരുന്നു. ഹനീഫയുടെ വീട്ടിലുണ്ടായിരുന്ന പഴയ സ്വര്‍ണവും, കല്യാണത്തിനെത്തിയ ബന്ധുക്കളില്‍ ചിലരുടെ സ്വര്‍ണവും നിമിഷ നേരം കൊണ്ടാണു വെള്ളി നിറത്തിലാകുന്നത്‌. ഇന്നലെയാണ്‌ ഹനീഫയുടെ മകളുടെ വിവാഹം നടന്നത്‌. ശനിയാഴ്‌ച മുതല്‍ തന്നെ നിറം മാറ്റം കണ്ടിരുന്നെങ്കിലും കല്യാണ തിരക്കിനിടയില്‍ ഗൗരവംകൊടുത്തില്ല. എന്നാല്‍ ഇന്നലെ കൂടുതല്‍ സ്വര്‍ണം വെള്ളി നിറം ആയതോടെ വീട്ടുകാര്‍ അങ്കലാപ്പിലായി. കടല്‍ തീരത്തിനോട്‌ ചേര്‍ന്നുനില്‍ക്കുന്ന വീടായതിനാല്‍ പ്രദേശത്തെ ഏതെങ്കിലും രാസപ്രവര്‍ത്തനമാകാം സ്വര്‍ണം നിറം മാറുന്നതിന്‌ ഇടയാക്കിയതെന്നാണ്‌ അഭിപ്രായം.

Top