ശ്രീലങ്കയെ തകര്‍ത്തു; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണം. 19 റണ്‍സിന്റെ ജയമാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ നേടിയത്. ഇതാദ്യമായി ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് എത്തിയ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കി. സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ സംഘത്തില്‍ മലയാളി താരം മിന്നുമണിയും അംഗമാണ്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം രണ്ടായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് മാത്രമാണ് നേടാനായത്.

Top