ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ സിദ്ദിക്കും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം..ചിത്രങ്ങള്‍ പുറത്ത്.കള്ളക്കൂട്ടങ്ങളെന്ന് സോഷ്യൽ മീഡിയ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുപ്പക്കാരനും മനസാക്ഷി സൂക്ഷിപ്പുകാരനായ ടി സിദ്ദിക്കും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബു ലെയ്‌സ് ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖുമുള്ള ചിത്രമാണ് പുറത്തുവന്നത്. കരിപ്പുര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ തിരയുന്ന പ്രതിയാണ് അബു ലെയ്‌സ്. ഇയാള്‍ക്കൊപ്പം ഇടത് എം.എല്‍.എമാര്‍ ദുബായിലെ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ABU -T SIDDIK

അതേസമയം, തനിക്ക് അബു ലെയ്‌സുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു. ബന്ധം തെളിയിച്ചാല്‍ പൊതുജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഫിറോസ് പറഞ്ഞു. അബ് ലെയ്‌സിനെ നേരിട്ട് പരിചയമില്ലെന്ന് ടി.സിദ്ധിഖും പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ദുബായില്‍ പോയപ്പോള്‍ എടുത്ത ചിത്രമായിരിക്കാമെന്നും സിദ്ധിഖ് പ്രതികരിച്ചു.ഭാര്യക്ക് രോഗം വന്നപ്പോൾ മൊഴി ചൊല്ലി എന്ന ആരോപണം ഉള്ളയാളാണ് ഉമ്മൻ ചാണ്ടിയു ചാവേർ എന്നറിയപ്പെടുന്ന ടി സിദ്ദിക് .അതിനിടെ കോൺഗ്രസ് നേതാക്കൾക്ക് എതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ .കള്ളക്കൂട്ടങ്ങളെന്ന് സോഷ്യൽ മീഡിയ വിമര്ശനം .

Top