സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജ്ജുന്‍ ആയങ്കി,സജേഷ് ബിനാമിയെന്ന് കസ്റ്റംസ്

കൊച്ചി:സ്വർണക്കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്. വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. അർജുൻ അന്വേഷണത്തിലൂടെ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. അർജുന്റെ ബിനാമിയാണ് സജേഷെന്നും കസ്റ്റംസ് പറഞ്ഞു .ഷഫീഖിന്റെ പക്കൽ കള്ളക്കടത്ത് സ്വർണമുണ്ടായിരുന്നെന്ന് അർജുന് അറിയാമായിരുന്നു. ഇക്കാര്യം ഷഫീഖിന്റെ മൊഴിയിൽ നിന്ന് തന്നെ വ്യക്തമാണ്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ അര്‍ജ്ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷ് ബിനാമിയെന്ന് കസ്റ്റംസ്. അര്‍ജ്ജുന്‍ ഉപയോഗിച്ചിരുന്നത് സ്വന്തം കാര്‍ തന്നെയായിരുന്നുവെന്നും എന്നാല്‍ കാര്‍ സജേഷിന്റെ പേരിലാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍ജുന്‍ ഫോണ്‍ നശിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജ്ജുനാണ്. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ഭാട ജീവിതം നയിച്ച അര്‍ജ്ജുന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.

അതേസമയം താന്‍ നിരപരാധിയാണെന്നാണ് അര്‍ജ്ജുന്‍ പ്രതികരിച്ചത്. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മാധ്യമങ്ങളും കസ്റ്റംസും ചേര്‍ന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞു. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരിലുള്ള ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു. ടിപി ചന്ദ്രേശഖരന്‍ വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ഒപ്പം പാര്‍ട്ടിയും സ്വര്‍ണത്തിന്റെ പങ്ക് പറ്റുന്നുവെന്ന് വ്യക്തമാണ്. ഷാഫി, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഉള്‍പ്പെടുന്ന സംഘത്തെയായിരിക്കാം പാര്‍ട്ടി എന്ന് ശബ്ദരേഖയില്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. അതില്‍ നിന്നുമാണ് ശബ്ദരേഖ പുറത്ത് വന്നത്.

Top