പിണറായിയെ കുടുക്കിലായി !ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും.ഗവർണറോട് അനുമതി തേടാൻ കസ്റ്റംസ്

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കിലാക്കാൻ കേന്ദ്ര ഏജൻസികൾ .കേന്ദ്ര ഏജൻസികൾക്ക് എതിരെ നടപടി എടുത്ത കേരള സർക്കറിന് പ്രഹരിക്കുക എന്ന തീരുമാനവും കേന്ദ്ര ഏജനസികൾക്ക് ഉണ്ടാകും .ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുമെന്ന് സൂചന. ഇതിനായി ഉടനെ കസ്റ്റംസ് ഗവർണറുടെ അനുവാദം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയ്‌ക്കായി ഡോളർ കടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചട്ടപ്രകാരം മന്ത്രിമാരെ ചോദ്യം ചെയ്യാൻ ഗവർണറുടെ അനുമതി ആവശ്യമാണ്. ഈ നിയമ തടസ്സം മറികടക്കുന്നതിന് വേണ്ടിയാണ് ഗവർണറുടെ അനുമതി തേടുന്നത്. കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് കസ്റ്റംസ് മുന്നോട്ട് പോകുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഗസറ്റഡ് റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അധികാരം നൽകുന്നതാണ് 108ാം വകുപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നൽകിയത്. യുഎഇ യാത്രയ്‌ക്കിടെ മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണന് വേണ്ടിയും വിദേശ കറൻസി കടത്തിയെന്നും സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. ഡോളർ കടത്തിൽ മുഖ്യമന്ത്രിയ്‌ക്ക് പങ്കുള്ള വിവരം നേരത്തെ സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണം ശക്തിപ്പെടുത്തുന്നതാണ്.

Top