സ്വര്‍ണ്ണകടത്തില്‍ പിടിയിലായ ചിലര്‍ക്ക് ഐ.എസ് റിക്രൂട്ട്‌മെന്റില്‍ ബന്ധം! മുമ്പ് മതംമാറി അഫ്ഗാനിലേക്ക് മുങ്ങിയ ദമ്പതികളുമായി ഫോണില്‍ ബന്ധപ്പെട്ടു.32 പേ​​​ജു​​​ള്ള സ്വപ്നയുടെ മൊഴിയിൽ രാഷ്‌ട്രീയ​​നേതാക്കളും.

കൊച്ചി:കേരളത്തിലെ രാഷ്രീയ നേതൃത്വത്തെ മുൾമുനയിൽ നിർത്തുന്ന സ്വ​​​പ്നയുടെ മൊഴി കോടതിയിൽ മൊഴിയിൽ ഒരുപാട് രാഷ്ട്രീയ നേതാക്കളുടെ ബന്ധം ഉണ്ടെന്നാണ് സൂചന .സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​ക്കു പു​​റ​​മേ ഉ​​​ന്ന​​​ത രാഷ്‌ട്രീയ​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും സ​​​ഹാ​​​യം ല​​ഭി​​ച്ച​​താ​​യി ര​​​ണ്ടാം പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷ് ക​​​സ്റ്റം​​​സി​​​നു മൊ​​​ഴി ന​​​ല്‍​കി.സ​​ഹാ​​യം ന​​ല്കി​​യ വ്യ​​​ക്തി​​​ക​​​ളെ​​ക്കു​​റി​​ച്ചും ഇ​​​വ​​​ര്‍ ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ഹാ​​​യ​​​മാ​​​ണു ന​​​ല്‍​കി​​​യ​​​തെ​​​ന്ന​​​തും ഉ​​​ള്‍​പ്പെ​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ 32 പേ​​​ജു​​​ള്ള മൊ​​ഴി​​യി​​ലു​​ണ്ടെ​​ന്നാ​​ണു സൂ​​ച​​ന. കേ​​സി​​ലെ നി​​ർ​​ണാ​​യ​​ക മൊ​​ഴി​​യാ​​യി ക​​സ്റ്റം​​സ് ഇ​​തി​​നെ കാ​​ണു​​ന്നു.മൊ​​ഴി​​യു​​ടെ പ്രാ​​ധാ​​ന്യം ക​​ണ​​ക്കാ​​ക്കി ക​​​സ്റ്റം​​​സ് നി​​​യ​​​മ​​​ത്തി​​​ലെ 108 വ​​​കു​​​പ്പ് പ്ര​​​കാ​​​രം മൊ​​​ഴിപ്പ​​​ക​​​ര്‍​പ്പ് മു​​​ദ്ര​​വ​​​ച്ച ക​​​വ​​​റി​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു.

അതേസമയം നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായവരില്‍ ചിലര്‍ക്ക് സംസ്ഥാനത്തുനിന്നുള്ള ഐ.എസ്. റിക്രൂട്ട്‌മെന്റുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ. നിഗമനം. നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കാനായി മതപരിവര്‍ത്തനം നടത്തി വിദേശത്തേക്കു കടത്തിയ സംഭവത്തില്‍ ഇവര്‍ക്കുള്ള പങ്കിനെപ്പറ്റി അന്വേഷിക്കുകയാണെന്നും ഇന്ന് എന്‍.ഐ.എ. കോടതിയെ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോണിയ സെബാസ്റ്റിയന്‍ എന്ന യുവതി ഉള്‍പ്പെടെയുള്ളവരെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്കു കൊണ്ടുപോയതുമായി ചിലര്‍ക്കു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതായാണു വിവരം. അയിഷ എന്നു പേരു മാറ്റിയ സോണിയയ്ക്കും ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കുമെതിരെ 2017-ല്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു ശേഷം അയിഷ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയിരുന്നു. പിടിയിലായവരില്‍ ചിലര്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ കെ.ടി. റമീസിന്റെ പങ്ക് വിശദമായി അന്വേഷിക്കുകയാണെന്നും എന്‍.ഐ.എ. കോടതിയെ അറിയിക്കും. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദാലി തൊടുപുഴയിലെ കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതിയായിരുന്നു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇയാള്‍ക്കു പങ്കുള്ളതായി സംശയമുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുക മാത്രമല്ല, തീവ്രസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളായിരുന്നുവെന്നും നിരോധിക്കപ്പെട്ട ചില സംഘടനകളുമായി ബന്ധമുള്ളതായും വിവരമുണ്ട്.

പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ഹാര്‍ഡ് ഡിസ്‌കുകളും പെന്‍ഡ്രൈവും മൊെബെല്‍ഫോണുകളും ചില രേഖകളും വിശദമായി പരിശോധിക്കുകയാണ്. നിരോധനത്തെത്തുടര്‍ന്നു മറ്റു സംഘടനകളിലേക്കു പോയ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇവര്‍ ബന്ധം തുടരുന്നതായും സംശയിക്കുന്നു.

റമീസിനു നേരത്തെതന്നെ തീവ്രവാദ സംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ട്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് ആസൂത്രണം ചെയ്ത പെരുമ്പാവൂര്‍ സംഘത്തില്‍പ്പെട്ടയാളാണു റമീസ്. ഇപ്പോള്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ തീവ്രവാദ ബന്ധമുള്ള കൂടുതല്‍ പേര്‍ വലയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ ചിലര്‍ കസ്റ്റഡിയിലുണ്ട്. പലയിടത്തായി റെയ്ഡുകള്‍ നടക്കുന്നു.

ഈ സാഹചര്യത്തില്‍ കേസില്‍ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതിയെ അറിയിക്കാനാണ് എന്‍.ഐ.എ. ഉദ്ദേശിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ യു.എ.പി.എ. ചുമത്താന്‍ വസ്തുതകളുണ്ടോ എന്ന് അറിയിക്കാനും കേസ് ഡയറി ഹാജരാക്കാനും സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എന്‍.ഐ.എ. കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം സാ​​​ന്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന അ​​​ഡീ​​​ഷ​​​ണ​​​ല്‍ സി​​​ജെ​​എം കോ​​​ട​​​തി​ ചേം​​​ബ​​​റി​​​ല്‍ ക​​​സ്റ്റം​​​സ് നേ​​​രി​​​ട്ടു ക​​​വ​​​ര്‍ ന​​ല്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ​കോ​​​ട​​​തി​​​യി​​​ല്‍ ന​​ല്കു​​ന്ന മൊ​​​ഴി​​​ക്കു നി​​​യ​​​മ​​​പ്രാ​​​ബ​​​ല്യ​​​മു​​​ണ്ട്.ഭാ​​​വി​​​യി​​​ല്‍ ഈ ​​​മൊ​​​ഴി മാ​​​റ്റി​​​പ്പ​​​റ​​​യാ​​​ന്‍ ത​​​നി​​​ക്കു​​മേ​​​ല്‍ സ​​​മ്മ​​​ര്‍​ദവും ഭീ​​​ഷ​​​ണി​​​യും ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നും മൊ​​​ഴി​​​യു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പു​​വ​​​രു​​​ത്ത​​​ണ​​മെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി സ്വ​​​പ്ന ആ​​​വ​​​ശ്യ​​പ്പെ​​ട്ട ​പ്ര​​​കാ​​​ര​​​മാ​​​ണു മൊ​​​ഴി​പ്പക​​​ര്‍​പ്പ് മു​​​ദ്ര​​വ​​​ച്ച ക​​​വ​​​റി​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. ഇ​​​ത് അ​​​സാ​​​ധാ​​​ര​​​ണ​​​ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ര്‍ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷും കൂ​​​ട്ടാ​​​ളി​​​ക​​​ളും ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി​​ നി​​​ന്നു സ​​​ന്പാ​​​ദി​​​ച്ച​ കോ​​​ടി​​​ക​​​ളെ​​ക്കു​​​റി​​​ച്ചു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റും ന​​ട​​പ​​ടി തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. സ്വ​​​പ്ന, സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍, സ​​​രി​​​ത് എ​​​ന്നി​​​വ​​​രെ ക​​സ്റ്റ​​ഡി​​യി​​ൽ ല​​ഭി​​ക്കാ​​ൻ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചു.നാ​​​ളെ പ്ര​​​തി​​​ക​​​ളെ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​ണ്ട്. ഇ​​​തി​​​നി​​​ടെ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്ന ഷൈ​​​ജ​​​ന്‍ സി. ​​​ജോ​​​ര്‍​ജി​​​നെ മാ​​​റ്റി അ​​​ഡ്വ​​​ക്ക​​​റ്റ് ടി.​​​എ.​ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നെ നി​​​യ​​​മി​​​ച്ചു.

പ്ര​​തി​​ക​​ളു​​ടെ സ​​ന്പാ​​ദ്യം എ​​​വി​​​ടെ​​​യൊ​​​ക്കെ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ വ്യ​​​ക്ത​​​ത വ​​​ന്നി​​​ട്ടി​​​ല്ല. അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കു മു​​​ന്പാ​​​കെ പ്ര​​തി​​ക​​ൾ ഇ​​ക്കാ​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​ത്ത​ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് അ​​​ന്വേ​​​ഷ​​​ണം. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ലെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ, പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം, കള്ളപ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍, ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ട് എ​​​ന്നി​​​വ അ​​​ന്വേ​​​ഷ​​​ണ​ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രും.കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്കു പ​​​ണം ഹ​​​വാ​​​ല​​​യാ​​​യി എ​​​ത്തി​​​ച്ചാ​​​ണ് വ​​​ന്‍​തോ​​​തി​​​ല്‍ സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ​​​ത്. ഓ​​​രോ കടത്തലിനും ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു​​​ള്ള നി​​​ര്‍​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ചു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​നാ​​​യി പ​​​ണ​​​മി​​​റ​​​ക്കി​​​യ​​​വ​​​ര്‍​ക്കു പ്ര​​​തി​​​ഫ​​​ലം കേ​​​ര​​​ള​​​ത്തി​​​ല്‍ ഭൂ​​​മി​​​യാ​​​യും ക​​​റ​​​ന്‍​സി​​​യാ​​​യും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​വ​​​രം. ​മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ഹ​​​വാ​​​ല സം​​​ഘ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധം ഉ​​​ണ്ടെ​​​ന്ന് എ​​​ന്‍​ഐ​​​എ നേ​​ര​​ത്തെ റി​​​പ്പോ​​​ര്‍​ട്ട് ന​​ല്കി​​യി​​രു​​ന്നു.ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി ദു​​​ബാ​​​യി​​​ല്‍ ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന ഏ​​​താ​​​നും മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്. നി​​​ല​​​വി​​​ല്‍ നാ​​​ലു​​​പേ​​​രെ​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ദു​​​ബാ​​​യി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യേ​​​ക്കാം. യു​​​എ​​​ഇ​​​യി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ സ​​​ഹാ​​​യ​​​ത്തി​​​ലും സ്വ​​​പ്ന സു​​​രേ​​​ഷ് വെ​​​ട്ടി​​​പ്പുന​​​ട​​​ത്തി എ​​​ന്ന വി​​​വ​​​ര​​വും ഇ​​തി​​നി​​ടെ പു​​​റ​​​ത്തു​​​വ​​​ന്നി​​ട്ടു​​ണ്ട്.

ഓ​​​രോ ത​​​ട്ടി​​​പ്പും തി​​​ക​​​ച്ചും ആ​​​സൂ​​​ത്രി​​​ത​​​മാ​​​യാ​​​ണ് ന​​​ട​​​ത്തി​​​യി​​രി​​ക്കു​​ന്ന​​ത്. സ്വ​​​പ്ന​​​യു​​​ടെ ബാ​​​ങ്ക് ലോ​​​ക്ക​​​റി​​​ല്‍നി​​​ന്ന് ഒ​​​രു കോ​​​ടി രൂ​​​പ​​​യും ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ​​​വും എ​​​ന്‍​ഐ​​​എ പി​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​നു സ​​​ഹാ​​​യി​​​ച്ച​​​തി​​​നു സ്വ​​​പ്ന​​​യ്ക്കു ല​​​ഭി​​​ച്ച പ്ര​​​തി​​​ഫ​​​ല​​​മാ​​​ണി​​​തെ​​​ന്നാ​​​ണ് എ​​​ന്‍​ഐ​​​എയുടെ ക​​​ണ്ടെ​​​ത്ത​​ൽ.

Top