ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റി ജയിച്ച തന്ത്രം, കേരളത്തില്‍ പാളി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റി വിജയിച്ച തന്ത്രവുമായി കേരളത്തിലും പണം തട്ടാനെത്തിയവര്‍ ഒടുവില്‍ പൊലീസ് പിടിയില്‍. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂര്‍ എംഎല്‍എ വിദ്യാബാലകൃഷ്ണനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ദില്ലി സ്വദേശികളാണ് പിടിയിലായത്. പ്രതികള്‍ എംപിമാരായ ഷാഫി പറമ്പിലിനേയും, ഡീന്‍ കൂര്യക്കോസിനേയും തട്ടിപ്പിനായി ലക്ഷ്യമിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

യുപി, രാജസ്ഥാന്‍, ഹരിയാന, മാഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ തട്ടിപ്പ് കേരളത്തിലും പയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി. വന്‍ ആസൂത്രണവും തയ്യാറെടുപ്പും നടത്തിയെങ്കിലും ഏറ്റില്ല, അവസാനം കേരള പൊലീസിന്റെ പിടിയിലുമായി. ദില്ലി സ്വദേശികളായ ഗൗരവ്, നിഥിന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

fund-scam-with-congress-mla-as-success-in-north-indian-states-including-uttar-pradesh-

Top