സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേയ്ക്ക്, ചോദ്യംചെയ്യാന്‍ ഇഡി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേയ്‌ക്കെന്ന് സൂചന. കേസില്‍ അദ്ദേഹത്തെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് ഇഡിയെന്നാണ് വിവരം. ഡല്‍ഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് കൊച്ചി ഇഡി ഓഫീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്.

ഏപ്രില്‍ 17ന് സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്ത ഇഡിയ്ക്ക് നല്‍കിയ മൊഴിയാണ് അന്വേഷണം പിണറായി വിജയനിലേയ്ക്ക് തിരിയാന്‍ കാരണമായത്. എക്‌സാലോജിക് ഡയറക്ടറായ വീണയ്ക്ക് പണം നല്‍കിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്നായിരുന്നു ശശിധരന്‍ കര്‍ത്തയുടെ മൊഴി. മാത്രമല്ല ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ പേരില്‍ 2.78 കോടി രൂപ ലഭിച്ചത് സേവനങ്ങളാെന്നും നല്‍കാതെയായിരുന്നുവെന്ന് വീണയും ഇഡിയ്ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി പിണറായി വിജയനെ ചോദ്യംചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച ഇഡി സ്‌പെഷ്യല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ കേസുകളുടെ അവലോകനത്തിനായി കൊച്ചിയിലെത്തിയപ്പോള്‍ പിണറായിയെ ചോദ്യംചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഡയറക്ടര്‍ രാഹുല്‍ നവീന്റെ അനുമതി വാങ്ങിയതിന് ശേഷം ചോദ്യംചെയ്യല്‍ മതിയെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. നിലവില്‍ ഇതിന് അനുമതി നല്‍കിയതായാണ് വിവരം.2014-15 കാലഘട്ടത്തില്‍ നഷ്ടത്തിലായിരുന്ന എക്സാലോജിക് കമ്പനിക്ക്, 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സിഎംആര്‍എല്ലുമായി കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞതെന്നും ഇഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന്റെ 242 അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു. വീണയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. എക്സാലോജിക് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

 

Top