സോള്‍: ‘നൂറ്റാണ്ടിലെ വിവാഹമോചന’മെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കേസില്‍ നഷ്ടപരിഹാരം 94,400 കോടി വോണ്‍ (6230 കോടി രൂപയോളം). പ്രമുഖ ദക്ഷിണകൊറിയന്‍ ടെക് വ്യവസായക്കമ്പനിയായ എസ്.കെ. ഗ്രൂപ്പിന്റെ ചെയര്‍മാനും ശതകോടീശ്വരനുമായ ചേ തെയ് വോണും മുന്‍ഭാര്യ റോ സോ യോങ്ങും തമ്മിലുള്ള വിവാഹമോചനക്കേസിലാണ് വിധി.
ഠീ മറ്‌ലൃശേലെ വലൃല, ഇീിമേര േഡെ
സോള്‍ ഹൈക്കോടതിയാണ് റോ സോ യോങ്ങിന് ചേ ഞെട്ടിക്കുന്ന തുക നഷ്ടപരിഹാരം നല്‍കണമെന്ന് വെള്ളിയാഴ്ച വിധിച്ചത്. മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് റോ തേ വൂവിന്റെ മകളായ യോങ്, സോള്‍ ആര്‍ട്ട് മ്യൂസിയത്തിന്റെ ഡയറക്ടറാണ്.
1988-ലാണ് ചേയും യോങ്ങും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ട്. തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയതിനുപിന്നാലെ 2017-ലാണ് ചേ വിവാഹമോചനക്കേസ് ഫയല്‍ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം കേസില്‍ സോള്‍ ഹൈക്കോടതി 1.38 ലക്ഷം വോണ്‍ നഷ്ടപരിഹാരവും 200 കോടി വോണ്‍ ജീവനാംശവും വിധിച്ചിരുന്നു. റോ തേ വൂ പ്രസിഡന്റായിരുന്ന കാലത്ത് രഹസ്യമായി സമ്പാദിച്ചെന്നാരോപിക്കുന്ന 3000 കോടി വോണ്‍ എസ്.കെ. ഗ്രൂപ്പിന്റെ വളര്‍ച്ചയ്ത്ത് സഹായകമായെന്ന വാദം അഗീകരിച്ചായിരുന്നു അത്. എന്നാല്‍, ആ വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് ഉത്തരവിടുകയായിരുന്നു.
സമീപമാസങ്ങളിലായി ചേയുടെ ആസ്തിയില്‍ വന്‍കുതിപ്പാണുണ്ടായത്. ആഗോളതലത്തില്‍ എ.ഐ. രംഗത്തുണ്ടായ കുതിപ്പിനെത്തുടര്‍ന്ന് എസ്.കെ. ഗ്രൂപ്പിനുകീഴിലെ സെമികണ്ടക്ടര്‍ സ്ഥാപനമായ എസ്.കെ. ഹൈനിക്സിന്റെ ഓഹരിയില്‍ വലിയ വളര്‍ച്ചയുണ്ടായി.


