സംവാദത്തേക്കാള്‍ സര്‍ക്കാരിന്റെ മുന്‍ഗണന അടിച്ചമര്‍ത്തലിനാണെന്ന് സോണിയ ?ഗാന്ധി; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍?ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സംവാദത്തേക്കാള്‍ സര്‍ക്കാരിന്റെ മുന്‍ഗണന അടിച്ചമര്‍ത്തലിനാണെന്നും കര്‍ഷകര്‍ക്കും, സാമൂഹികപ്രവര്‍ത്തകര്‍ക്കും പിന്നാലെ വിദ്യാര്‍ത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പാടേ തകര്‍ത്തു. വിദ്യാര്‍ത്ഥി പ്രതിഷേധം സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടിയെന്നും പ്രതിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി പിന്നോട്ടില്ലെന്ന് രാഹുല്‍ഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണം. ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കണം. വിദ്യാര്‍ത്ഥികളെ തല്ലിച്ചച്ചവര്‍ക്കെതിരെ നടപടി വേണമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നാണ് സിജെപി നിലപാട്. സോനം വാങ്ചുക്കിന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ നന്ദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവില്‍ അദ്ദേഹം സമരം അവസാനിപ്പിച്ചതില്‍ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവന്‍ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവന്‍ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്‌കെ പറഞ്ഞു. ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്‌റോച്ച് ജനതാ പാര്‍ട്ടി അറിയിച്ചു.

 

 

Top