വീണയുടെ മൊഴികളില്‍ വ്യക്തതയില്ല, പൊരുത്തക്കേടും; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി; പിണറായിയെ ലക്ഷ്യമിട്ട് അന്വേഷണ സംഘം

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ അന്വേഷണം ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആര്‍എലുമായി കരാര്‍ തരപ്പെട്ടത് എങ്ങനെ എന്നതിനെ കുറിച്ച് അന്വേഷണം നടത്തും. പിണറായി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സിഎംആര്‍എലിന് എന്തെങ്കിലും വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വീണയുടെ മൊഴികളില്‍ ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് രണ്ടുവട്ടമാണ് നിലവില്‍ പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ മകള്‍ കൂടിയായ വീണയെ ഇഡി ചോദ്യംചെയ്തത്. ഇന്നലത്തെ(വ്യാഴാഴ്ച) ചോദ്യംചെയ്യല്‍ ഒന്‍പത് മണിക്കൂറാണ് നീണ്ടത്. ചോദ്യംചെയ്യലില്‍ വീണയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവരെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഎംആര്‍എലും എക്സാലോജിക്കും തമ്മില്‍ എങ്ങനെ കരാറില്‍ എത്തി എന്നതാണ് ഇഡി മുന്നോട്ടുവെക്കുന്ന പ്രധാനചോദ്യം. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആര്‍എലില്‍നിന്ന് ലഭിച്ച 2.78 കോടിരൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെ കുറിച്ചും വീണയ്ക്ക് വ്യക്തമായ മറുപടിയില്ല. സിഎംആര്‍എലും എക്സാലോജിക്കും തമ്മില്‍ ഏത് സാഹചര്യത്തിലാണ് കരാറില്‍ ഏര്‍പ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നാം പിണറായി സര്‍ക്കാരിലേക്ക് കൂടി അന്വേഷണം നീങ്ങുന്നത്. ആ കാലത്ത് സിഎംആര്‍എലിന് എന്തെങ്കിലും വഴിവിട്ട സഹായം സര്‍ക്കാരില്‍നിന്ന് ലഭിച്ചോ എന്നാണ് അന്വേഷിക്കുക. അങ്ങനെ സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യുപകാരമായാണോ കരാര്‍ ലഭിച്ചതെന്നും അന്വേഷണ ഏജന്‍സി പരിശോധിക്കും.

വീണയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും ഇഡി അന്വേഷണം നടത്തും. സിഎംആര്‍എലിന് ഒരു സേവനവും എക്സാലോജിക് നല്‍കിയിട്ടില്ല. ഇല്ലാത്ത സേവനത്തിനാണ് വീണ പണം കൈപ്പറ്റിയിട്ടുള്ളത്. ഇത് എന്തിനായിരുന്നു എന്നാണ് ഇഡി അന്വേഷിക്കുക.

 

Top