ഡിജിറ്റല്‍ ലോകത്ത് ചരിത്രമെഴുതി പ്രധാനമന്ത്രി; നരേന്ദ്ര മോദിജി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്‍ഗേജ്‌മെന്റില്‍ പുതിയ ആഗോള റെക്കോര്‍ഡിലേക്ക്……

ഡിജിറ്റല്‍ ആശയവിനിമയ രംഗത്ത് പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമില്‍ അദ്ദേഹം പങ്കുവെച്ച പുതിയ വീഡിയോ റീല്‍ വെറും 24 മണിക്കൂറിനുള്ളില്‍ 303 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കൊണ്ട് വന്‍ ആഗോള റെക്കോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ റെക്കോര്‍ഡുകളെ തിരുത്തിക്കുറിക്കുന്നതാണ് ഈ നേട്ടം….

?രാജ്യത്തെ യുവജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും സുപ്രധാന വിവരങ്ങള്‍ പങ്കുവെക്കുന്നതിനുമായി പ്രധാനമന്ത്രി ഉപയോഗിച്ച ഡിജിറ്റല്‍ മാധ്യമത്തിന്റെ ശക്തിയാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവത്വത്തിന്റെയും ഉന്നക്ഷമതയ്ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശന നടപടികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശം ചുരുങ്ങിയ സമയം കൊണ്ട് കോടിക്കണക്കിനാളുകളിലേക്കാണ് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ഒറ്റ രാത്രികൊണ്ട് ഒരു ദശലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ് ആണ് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് എത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ ആകെ 102 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളുമായി, വിശേഷിച്ച് ‘ജെന്‍ സെഡ്’

യുവതലമുറയുമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി എത്രമാത്രം അടുപ്പത്തിലാണ് എന്ന് ഈ ജനമുന്നേറ്റം തെളിയിക്കുന്നു.
?തുടര്‍ന്ന് രാജ്യത്തെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്തുകൊണ്ട് ‘നന്ദി സുഹൃത്തുക്കളേ..എന്ന് തുടങ്ങുന്ന മറ്റൊരു പ്രത്യേക വീഡിയോ കൂടി അദ്ദേഹം പങ്കുവെക്കുകയുണ്ടായി. ജനങ്ങളില്‍ നിന്ന് ലഭിച്ച ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും പിന്തുണയും തങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
?രാഷ്ട്രീയ-ഭരണപരമായ കാര്യങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യയെയും സോഷ്യല്‍ മീഡിയയെയും ജനങ്ങളുടെ ഉന്നത പുരോഗതിക്കായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് നരേന്ദ്ര മോദിയുടെ ഈ ഡിജിറ്റല്‍ റെക്കോര്‍ഡ് നേട്ടം. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ ശബ്ദത്തിന് പ്രാധാന്യം നല്‍കാനുമുള്ള ഈ വേറിട്ട ഭരണശൈലി രാജ്യമെമ്പാടും വലിയ രീതിയിലുള്ള പ്രശംസയാണ് നേടിക്കൊടുക്കുന്നത്…….

 

 

സിന്ധു രാജീവ്
പത്ര പ്രവര്‍ത്തക

 

Top