‘ലോണ്‍ ആപ്പിന്റെ പേരില്‍ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികള്‍’; ഉത്തരേന്ത്യക്കാര്‍ പിടിയില്‍

തിരുവനന്തപുരം: ലോണ്‍ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ കേരള പൊലീസ് പിടികൂടി. തിരുവനന്തപുരം ശ്രീകാര്യത്തു പ്രവര്‍ത്തിച്ചിരുന്ന ലോണ്‍ ആപ്പ് കമ്പനിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന തട്ടിപ്പ് സംഘത്തെയാണ് പൊലീസ് വലയിലാക്കിയത്. വിവിധ രാജ്യക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സംഘത്തിലെ 18 ഉത്തരേന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 50 കംപ്യുട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്.

ശ്രീകാര്യത്തെ പാലാഴി ഹോംസ് എന്ന കെട്ടിടത്തിലാണ് പ്രതികളുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈന്‍ മുഖേന വായ്പ നല്‍കാം എന്ന് പറഞ്ഞ് വിദേശത്ത് ഉള്ള ആളുകളെ ബന്ധപ്പെട്ട ശേഷം തട്ടിപ്പ് നടത്തി കോടികള്‍ ആണ് സംഘം കൈക്കലാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയില്‍ മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ഉത്തരേന്ത്യന്‍ ജീവനക്കാര്‍ മാത്രമുള്ള ഈ ഓഫീസില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.

അമേരിക്കയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ലോണ്‍ ആപ്പ് കമ്പനി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. അമേരിക്കയില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ ആണ് കംപ്യൂട്ടറില്‍ കൂടുതലായി ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രക്ഷപെടാന്‍ ശ്രമിച്ച ഒരു പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. ഉത്തര്‍പ്രദേശ് സ്വദേശി കപില്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

18-arrested-as-kerala-police-crack-down-on-multi-crore-loan-app-fraud

Top